Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:35 AM IST Updated On
date_range 30 Oct 2021 5:35 AM ISTഅടൂർ ബൈപാസില്‍ കോഓപറേറ്റിവ് സീഫുഡ് റസ്റ്റാറൻറ് തുറന്നു
text_fieldsbookmark_border
*കേരളത്തില്‍ ആദ്യത്തേത് പത്തനംതിട്ട: അടൂര്‍ ബൈപാസില്‍ കോഓപറേറ്റിവ് സീഫുഡ് റസ്റ്റാറൻഡ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിൻെറ പുതിയ ആശയമാണ് സീ ഫുഡ് റസ്റ്റാറൻറ്. ആദ്യഘട്ടമായി ആയിരം പഞ്ചായത്തുകളില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ അഞ്ചുവര്‍ഷംകൊണ്ട് പരമാവധി ആളുകള്‍ക്ക് ജോലി നല്‍കാനും ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ആദ്യമായി സഹകരണ മേഖലയില്‍ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ശീതീകരിച്ച സീഫുഡ് റസ്റ്റാറൻറാണ് അടൂര്‍ ബൈപാസില്‍ ആരംഭിച്ചത്. ഇവിടെനിന്ന് നവംബര്‍ ഒന്നിന് നിയമസഭയിലേക്ക് 500 ഫ്രൈഡ് റൈസ് മന്ത്രി ഓര്‍ഡര്‍ ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സീഫുഡ് എന്‍. ഗോപാലകൃഷ്ണന് നല്കി ആദ്യവില്പന നടത്തി. പറക്കോട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. ജോസ് കളീയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്മാന് ഡി. സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്. തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ആശ, റോണി പാണംതുണ്ടില്‍, ടി. മനോജ്, എം.ജി. പ്രമീള, എം.ജി. രാംദാസ്, ജി.എസ്. രാജശ്രീ, കെ.പി. ഉദയഭാനു, എ.പി. ജയന്, ആര്. ഉണ്ണികൃഷ്ണപിള്ള, അഡ്വ. എസ്. മനോജ് എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്: PTL45seafood അടൂര്‍ ബൈപാസില്‍ കോഓപറേറ്റിവ് സീഫുഡ് റസ്റ്റാറൻറ് ഉദ്ഘാടനം മന്ത്രി സജി ചെറിയാന് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story