Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി കെ.എസ്.ആർ.ടി.സി...

റാന്നി കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ്​ സെൻറർ തകർച്ചയിൽ

text_fields
bookmark_border
റാന്നി കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ്​ സെൻറർ തകർച്ചയിൽ
cancel
റാന്നി കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ്​ സൻെറർ തകർച്ചയിൽ റാന്നി: റാന്നി കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ്​ സൻെറർ തകർച്ചയിലായിട്ട് മാസങ്ങൾ. സൻെറർ കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും അധികൃതർക്ക് മൗനം. ഇട്ടിയപ്പാറയിലെ സ്വകാര്യ ബസ് സ്​റ്റാന്‍ഡിനു പിന്നില്‍ വയല്‍ നികത്തിയെടുത്ത സ്ഥലത്താണ് ഓപ്പറേറ്റിങ് സൻെറര്‍ പ്രവര്‍ത്തിക്കുന്നത്. ഓപറേറ്റിങ് സൻെറർ സബ് ഡിപ്പോയായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ കൊട്ടിഗ്​ഘോഷിച്ച് 2013 ഫെബ്രുവരി 20നാണ് കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സൻെറർ റാന്നിയിൽ പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഇന്നേവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വികസനം ലക്ഷ്യമാക്കി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് മൂന്ന്​ ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്കുവേണ്ടി അക്വയർ ചെയ്തു കൊടുത്തിരുന്നു. ബസ് സ്​റ്റാൻഡിനോടുചേർന്ന് ശബരിമല ഇടത്താവളത്തി​ൻെറ പണിയും ആരംഭിച്ചതാണ്. എന്നാൽ, ഇതെല്ലാം ഇപ്പോൾ മുടങ്ങിയ അവസ്ഥയിലാണ്. ശബരിമലയുടെ പ്രാധാന്യവും കിഴക്കൻ മലയോര മേഖലയുടെ പുരോഗതിയും കണക്കിലെടുത്ത് ഇത് സബ് ഡിപ്പോ ആയി ഉയര്‍ത്തണമെന്നത് വർഷങ്ങളായ ആവശ്യമാണ്. 17 ഷെഡ്യൂള്‍ ഉണ്ടായിരുന്നത് ലോക്ഡൗണിന് മുമ്പ് 13 ആയി കുറഞ്ഞു. ബസുകള്‍ പലതും പല ഡിപ്പോകളിലേക്ക് മാറ്റി. മലയോര മേഖലകളിലെ സര്‍വിസുകള്‍ പലതും നിര്‍ത്തലാക്കി. സ്​റ്റാന്‍ഡ് കുണ്ടും കുഴിയുമായതോടെ മറ്റു ഡിപ്പോയില്‍നിന്ന് എത്തുന്ന ബസുകള്‍ കയറാൻ മടിക്കുന്നു. വിശ്രമ സൗകര്യങ്ങളും കുറവായതിനാല്‍ യാത്രക്കാരും സ്​റ്റാന്‍ഡ് ഉപേക്ഷിച്ചപോലെയാണ്. Ptl rni - 4 KടRtc ഫോട്ടോ: ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡ് തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story