Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാങ്കിങ് മേഖലയില്‍...

ബാങ്കിങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം -ജില്ല പഞ്ചായത്ത് പ്രസിഡൻറ്​

text_fields
bookmark_border
*ജില്ല ലീഡ് ബാങ്ക് സമൃദ്ധി വായ്പ മഹോത്സവം പത്തനംതിട്ട: ബാങ്കിങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകവഴി വികസനം കൂടുതല്‍ ജനകീയമാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പി​ൻെറ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച സമൃദ്ധി വായ്പ മഹോത്സവം പത്തനംതിട്ട മാക്കാംകുന്ന് സൻെറ്​ സ്​റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അധ്യക്ഷതവഹിച്ചു. സ്​റ്റേറ്റ്​ ബാങ്ക് ഓഫ് ഇന്ത്യ നെറ്റ്​വര്‍ക്ക് ജനറല്‍ മാനേജര്‍ വി. സീതാരാമന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ 24 ബാങ്കുകളുടെ വായ്പ സൗകര്യം ഒരുക്കുന്നതിന് മേളയില്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. തെരഞ്ഞെടുത്തവരുടെ വായ്പകള്‍ക്കുള്ള അനുമതിപത്രങ്ങള്‍ മേളയില്‍ കലക്ടര്‍ വിതരണം നടത്തി. ഡി.ഐ.സി പത്തനംതിട്ട ജനറല്‍ മനേജര്‍ പി.എന്‍ അനില്‍കുമാര്‍, എസ്. സന്തോഷ്, എസ്. ഈശ്വരന്‍, ഫെഡറല്‍ ബാങ്ക് റീജനല്‍ മാനേജര്‍ പി.എ ജോയി, ലീഡ് ഡിസ്ട്രിക്​ട്​ മാനേജര്‍ സിറിയക് തോമസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: PTL42bank സമൃദ്ധി വായ്പ മഹോത്സവം പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story