Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല...

ശബരിമല മണ്ഡല-മകരവിളക്ക്: സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും -കലക്ടര്‍

text_fields
bookmark_border
പത്തനംതിട്ട: കോവിഡി​ൻെറ പശ്ചാത്തലത്തില്‍ സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു. അപ്പം, അരവണ, മറ്റു പ്രസാദങ്ങള്‍ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കുടിവെള്ള വിതരണത്തിനായി 25,000ല്‍ അധികം ബോട്ടിലുകള്‍ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ കൃഷ്ണകുമാര വാര്യരും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അജിത് കുമാറും പറഞ്ഞു. ശബരിമല പാതയില്‍ സെക്യൂരിറ്റി ക്യാമറയെ മറയ്ക്കും വിധം മരച്ചില്ലകള്‍ വീണുകിടപ്പുണ്ടെന്നും ഇവ വനംവകുപ്പ് വെട്ടിമാറ്റണമെന്നും നിലയ്ക്കല്‍ ബസ് ബേയില്‍ തീര്‍ഥാടകര്‍ക്ക് കാത്തിരിപ്പ് സൗകര്യം കെ.എസ്.ആര്‍.ടി.സി സജ്ജമാക്കണമെന്നും ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ആരോഗ്യവകുപ്പി​ൻെറ നേതൃത്വത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഹോമിയോ ഡി.എം.ഒ ഡോ.ഡി. ബിജുകുമാര്‍, ഡി.എം.ഒ ഐ.എസ്.എം ഡോ. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ തീര്‍ഥാടകര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നും കൊതുക് നശീകരണത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ഡോ.എ.എല്‍. ഷീജ പറഞ്ഞു. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കെ.എസ്.ടി.പിയുടെ നേതൃത്വത്തില്‍ മണ്ണാറക്കുളഞ്ഞി റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ സഞ്ചാരയോഗ്യമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പി​ൻെറ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പല ഭാഷകളില്‍ ദിശാസൂചികകള്‍ സ്ഥാപിക്കണം. പമ്പ, സന്നിധാനം, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളില്‍ അഗ്നിശമനസേന സേവനം ഉറപ്പുവരുത്തും. ഭക്ഷ്യസുരക്ഷ വകുപ്പി​ൻെറ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തും. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി എത്തുന്ന വളൻറിയര്‍മാരുടെ യാത്രാചെലവ് തുക വര്‍ധിപ്പിച്ചുനല്‍കുന്നത് പരിഗണിക്കണമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story