Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:31 AM IST Updated On
date_range 30 Oct 2021 5:31 AM ISTജനമൈത്രി പൊലീസിെൻറ സ്നേഹവീട് കൈമാറി
text_fieldsbookmark_border
ജനമൈത്രി പൊലീസിൻെറ സ്നേഹവീട് കൈമാറി ഇലവുംതിട്ട: ജനമൈത്രിയെന്നത് അന്വർഥമാക്കിയിരിക്കുകയാണ് ഇലവുംതിട്ട ജനമൈത്രി പൊലീസ്. കാലവർഷക്കെടുതിയിൽ വീട് തകർന്ന് ദുരിതത്തിലായ പ്രക്കാനം സെറ്റിൽമൻെറ് കോളനിയിലെ ദേവിക സദനത്തിൽ വിശ്വനാഥൻനായർക്ക് ജനമൈത്രി പൊലീസ് വീട് നിർമിച്ചുനൽകി. കുടുംബത്തിൻെറ ദുരിതാവസ്ഥ അവിടെ സന്ദർശിച്ച ജനമൈത്രി ബീറ്റ് ഓഫിസർ അൻവർഷ മേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമായി ജീവിതം ചോദ്യചിഹ്നമായ ഇവരുടെ ദുരവസ്ഥ പരിഹരിക്കാൻ സി.ഐ ബി. അയൂബ്ഖാൻെറ നേതൃത്വത്തിൽ പൊലീസ് മുന്നിട്ടിറങ്ങുകയായിരുന്നു. പ്രക്കാനം സ്വദേശിയും പ്രവാസിയുമായ സജി എബ്രഹാമാണ് സ്പോൺസർ ചെയ്തത്. ഇദ്ദേഹത്തിൻെറ ബന്ധുക്കളായ മോനായി കച്ചിറയും ജോർജും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പുനർനിർമിച്ചുനൽകിയ വീടിൻെറ താക്കോൽദാനം ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും ജനമൈത്രി ജില്ല നോഡൽ ഓഫിസറുമായ ജെ. ഉമേഷ്കുമാർ നിർവഹിച്ചു. എസ്.എച്ച്.ഒ ബി. അയൂബ് ഖാൻ, മോനായി, ജോർജ്, വാർഡ് അംഗം നീതു, എ.എസ്.ഐ രാജശേഖരൻ നായർ, കെ.എസ്. സജു, എസ്. അൻവർഷ, ആർ. പ്രശാന്ത് എന്നിവർ പങ്കെടുത്തു. ഫോട്ടോ: ജനമൈത്രി പൊലീസിൻെറ സഹായത്തോടെ നിർമിച്ച സ്നേഹവീട് കൈമാറി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
