Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅട്ടത്തോട്ടിൽ...

അട്ടത്തോട്ടിൽ കുട്ടിക്കൊമ്പ​െൻറ ജഡം

text_fields
bookmark_border
അട്ടത്തോട്ടിൽ കുട്ടിക്കൊമ്പ​െൻറ ജഡം
cancel
അട്ടത്തോട്ടിൽ കുട്ടിക്കൊമ്പ​ൻെറ ജഡം വടശേരിക്കര: ശബരിമല വനമേഖലയോടു ചേര്‍ന്ന അട്ടത്തോട്ടില്‍ പമ്പാനദിയുടെ തീരത്ത് കാട്ടാനയുടെ രണ്ടു ദിവസം പഴക്കംചെന്ന ജഡം കണ്ടെത്തി. രണ്ടുമാസത്തോളം പ്രായംവരുന്ന കുട്ടിക്കൊമ്പ‍​ൻെറ ജഡമാണ് വെള്ളിയാഴ്​ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പടിഞ്ഞാറെ അട്ടത്തോട് ഭാഗത്ത്​ കണ്ടെത്തിയ ആന ഒഴുക്കില്‍പെട്ട് ചത്തതാകാമെന്നാണ് സംശയിക്കുന്നത്. ആനയുടെ ജഡം വാഹനത്തിലെത്തിച്ച് ആര്യാട്ടുകവല വനത്തില്‍ പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം മറവുചെയ്തു. വനംവകുപ്പി‍ൻെറ കോന്നി വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാമചന്ദ്ര‍​ൻെറ നേതൃത്വത്തില്‍ പോസ്​റ്റ​്​മോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ചു. റാന്നി റേഞ്ച് ഓഫിസര്‍ കെ.എസ്. മനോജ്, കണമല ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ഷാജിമോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജഡം മറവു ചെയ്തത്. വനത്തില്‍നിന്നുള്ള മലവെള്ളപ്പാച്ചിലില്‍ ​െചരിഞ്ഞനിലയില്‍ പമ്പയിലൂടെ ഒഴുകിയെത്തിയ രണ്ടാമത്തെ ആനയാണിത്. രണ്ടുദിവസം മുമ്പ് തുലാപ്പള്ളി മൂലക്കയത്താണ് മറ്റൊരു ആനയുടെ ജഡം ഒഴുകിയെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story