Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:30 AM IST Updated On
date_range 30 Oct 2021 5:30 AM ISTകോൺട്രാക്ടർമാരുടെ താവളമായി പന്തളംനഗരസഭ
text_fieldsbookmark_border
പന്തളം: പന്തളം നഗരസഭയെ കോൺട്രാക്ടർമാർ അവരുടെ സംഗമകേന്ദ്രമാക്കുന്നു. രാവിലെ നഗരസഭയുടെ പ്രവർത്തനം ആരംഭിക്കുന്നത് മുമ്പ് കരാറുകാർ നഗരസഭയിൽ താവളമടിച്ചുകഴിയും. നഗരസഭ സെക്രട്ടറിയുടെ അഭാവത്തിൽ ഇപ്പോൾ സൂപ്രണ്ടിനാണ് അധികചുമതല. നഗരസഭയിലെ വിവിധ വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാർ ആകട്ടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അവരുടെ വരുതിയിൽ ആക്കുകയാണ് പതിവ്. രാവിലെ മുതൽ സമീപത്തെ പഴയ ബ്ലോക്ക് ഓഫിസ് കേന്ദ്രീകരിച്ച് കരാറുകൾ സംഘടിക്കും. തുടർന്ന് ഉദ്യോഗസ്ഥർ എത്തുമ്പോൾ നഗരസഭ ഓഫിസിലെ വിവിധ വിഭാഗങ്ങൾ കൈയടക്കി കരാറുകാർ കാര്യങ്ങൾ നിയന്ത്രിക്കുന്ന നിലയിലേക്ക് പോകുകയാണെന്ന പരാതി വ്യാപകമാണ്. ബി.ജെ.പി നിയന്ത്രണത്തിലുള്ള നഗരസഭയിൽ തുടക്കംമുതലേ സെക്രട്ടറിയുടെ അഭാവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് വ്യാജം എന്നാരോപിച്ച് നഗരസഭ പിരിച്ചുവിടണമെന്ന് നഗരസഭ സെക്രട്ടറി ആയിരുന്ന എസ്. ജയകുമാർ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് കൈമാറിയിരുന്നു. ഇേതത്തുടർന്ന് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി. ചെറുതും വലുതുമായ നിരവധി കരാറുകാർ നഗരസഭയിൽ വൈകീട്ട് വരെ നിലയുറപ്പിക്കുകയാണ്. ഇതിൽ മണ്ണ് മാഫിയസംഘങ്ങളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story