Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:36 AM IST Updated On
date_range 29 Oct 2021 5:36 AM ISTഫണ്ട് വിതരണം ചെയ്തു
text_fieldsbookmark_border
മല്ലപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂനിറ്റിൻെറ നേതൃത്വത്തിൽ വെള്ളപ്പൊക്കം മൂലം നഷ്ടം സംഭവിച്ച വ്യാപാരികൾക്കായി സമാശ്വാസ ഫണ്ട് വിതരണംചെയ്തു. വ്യാപാരഭവനിൽ പഞ്ചായത്ത് പ്രസിഡൻറ് ഗീത കൃര്യാക്കോസ് ഫണ്ട് വിതരണം നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് ഇ.ഡി. തോമസ് കുട്ടി അധ്യക്ഷത വഹിച്ചു. വെള്ളപ്പൊക്കക്കെടുതിയിൽ നഷ്ടം സംഭവിച്ച ഇലക്ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്തുകൊടുത്ത റെജി വർഗീസിനെ യോഗം ആദരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി പി.ഇ. വേണുഗോപാൽ, ട്രഷറർ രാജു കളപ്പുരയ്ക്കൽ, ജില്ല സെക്രട്ടേറിയറ്റ് അംഗം സാബു ചക്കുംമൂട്ടിൽ, ലാലൻ എം. ജോർജ്, സണ്ണി മേലേത്തറയിൽ, ബി.ജി. ബിജു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story