Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപമ്പാവാലി വട്ടപ്പാറയിൽ...

പമ്പാവാലി വട്ടപ്പാറയിൽ ഉരുൾപൊട്ടി

text_fields
bookmark_border
പമ്പാവാലി വട്ടപ്പാറയിൽ ഉരുൾപൊട്ടി
cancel
p2 lead ഓട്ടോറിക്ഷയും ബൈക്കുകളും ഒഴുകിപ്പോയി വൻതോതിൽ കൃഷിയും കൃഷിഭൂമിയും ഒലിച്ചുപോയി വീടുകളുടെ മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും ഒഴുകിപ്പോയി വടശ്ശേരിക്കര: മലയോര മേഖലകളെ ഭയത്തിലാഴ്ത്തി വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കോട്ടയം, പത്തനംതിട്ട ജില്ലകൾ അതിർത്തി പങ്കിടുന്ന, കിഴക്കൻ മലയോരമേഖലയിലെ എയ്ഞ്ചൽവാലി, മൂലക്കയം, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ്​ വ്യാഴാഴ്​ച വൈകീട്ട്​ നാലിനുണ്ടായ ശക്തമായ പ്രകൃതിക്ഷോഭത്തിൽ നാശം നേരിട്ടത്. എയ്ഞ്ചൽവാലി കുരിശുപള്ളിക്ക് സമീപമുണ്ടായ ചെറിയ ഉരുൾപൊട്ടലിൽ ഓട്ടോറിക്ഷയും ബൈക്കുകളും ഒഴുകിപ്പോയി. എയ്ഞ്ചൽവാലി പാലത്തിനുസമീപം 100 മീറ്റർ അകലത്തിലുള്ള മലയിൽനിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടി കുത്തിയൊലിച്ചെത്തിയ മഴവെള്ളം വട്ടപ്പാറ ജങ്​​ഷനിലെ കടകൾക്കുള്ളിലേക്ക് ഇരച്ചുകയറി. തൊട്ടടുത്ത്​ നടന്നുകൊണ്ടിരുന്ന സി.പി.എം ലോക്കൽ സമ്മേളനഹാളിൽ വെള്ളം കയറിയതിനെത്തുടർന്ന് സമ്മേളനം നിർത്തിവെച്ചു. വട്ടപ്പാറ മേമുറിയിൽ അരവിന്ദാക്ഷ​ൻെറ വീടി‍ൻെറ സംരക്ഷണഭിത്തി പത്തടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. വീടി‍ൻെറ അടിത്തറക്കും കേടുപാടുണ്ട്. വൻതോതിൽ കൃഷിയും കൃഷിഭൂമിയും ഒലിച്ചുപോയി. ശക്തമായി ഒഴുകിയെത്തിയ വെള്ളത്തോടൊപ്പമുള്ള കല്ലും മണ്ണും ചേർന്ന വെള്ളച്ചാട്ടമാണ് വാഹനങ്ങൾ ഒഴുക്കിക്കൊണ്ടുപോകാൻ ഇടയാക്കിയത്. വീടുകളുടെ മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും ഒഴുകിപ്പോയി. മൂലക്കയം വടക്കേത്ത് ​െറജിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് ഒഴുകിപ്പോയത്. സമീപവാസികളായ ​െറജി കുന്നുംപുറം, ജോമോൻ കണ്ണന്താനം, തങ്കച്ചൻ മധുരം കിഴി എന്നിവർക്കാണ് വീട്ടുപകരണങ്ങൾ അടക്കം നഷ്​ട​പ്പെട്ടത്​. പള്ളിപ്പടിയില്‍ റോഡ് തകര്‍ന്നു. സാന്തോം സ്‌കൂള്‍ ബസ് ഒഴുക്കില്‍പെട്ടു. നിരവധി കൃഷികൾ നശിച്ചിട്ടുണ്ട്. ശക്തമായ ഇടിയോടുകൂടിയ മഴക്കുശേഷം കാലാവസ്ഥയിൽ മാറ്റം ഉണ്ടായെങ്കിലും വീണ്ടും സംഭവിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കനത്ത മഴയാണ് മലയോരമേഖലയിൽ പെയ്തുകൊണ്ടിരിക്കുന്നത്. എരുമേലി കെ.എസ്.ആർ.ടി.സി സ്​റ്റാൻഡ്, സൻെറ്​ തോമസ് സ്കൂൾ കവല എന്നിവിടങ്ങളിലും വെള്ളം കയറി. വലിയമ്പലം തോട്ടിലെ വെള്ളമാണ് കനത്തമഴയിൽ റോഡിലേക്ക് കയറുന്നത്. പടം: File Name : IMG-20211028-WA0051.jpg ക്യാപ്‌ഷൻ: പമ്പാവാലി വട്ടപ്പാറയിലുണ്ടായ ഉരുൾപൊട്ടൽ PTL41urul bike (പടം FTPയിൽ) ഉരുൾപൊട്ടലിൽ എയ്ഞ്ചൽവാലി കുരിശുപള്ളിക്ക് സമീപത്തുനിന്ന്​ ഒഴുകിപ്പോയ ബൈക്കുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story