Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരുമല സെമിനാരി സ്കൂളിൽ...

പരുമല സെമിനാരി സ്കൂളിൽ 'ഗുരുവിൻ സവിധേ വിദ്യാർഥി സംഗമം'

text_fields
bookmark_border
പരുമല: പരുമല തിരുമേനിയുടെ 119ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് തിരുമേനി സ്ഥാപിച്ചതും വിദ്യ അഭ്യസിപ്പിച്ചതുമായ പരുമല സെമിനാരി സ്കൂളി​ൻെറ ആഭിമുഖ്യത്തിൽ അഞ്ചാമത് ഗുരുവിൻ സവിധേ വിദ്യാർഥി സംഗമം നടന്നു. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്​റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കേരള ഗവൺമൻെറ്​ ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ബസേലിയോസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.ഇ.ജോൺ മാത്യു മുഖ്യസന്ദേശം നൽകി. പരുമല സെമിനാരി മാനേജർ ഫാ.എം.സി. കുറിയാക്കോസ്, തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മിനി കുമാരി വി.കെ, സ്കൂൾ പിറ്റിഎ പ്രസിഡൻറ് മുഹമ്മദ് ബഷീർ പാലക്കീഴിൽ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ്​ പി.ടി. തോമസ് പീടികയിൽ, യോഹന്നാൻ ഈശോ, തോമസ് ഉമ്മൻ അരികുപുറം, ലിസി തോമസ് എന്നിവർ പ്രസംഗിച്ചു. 2020ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സ്കൂൾ ഹെഡ്മാസ്​റ്ററെ ഡോ.യൂഹാനോൻ മാർ ക്രിസോസ്​റ്റമോസ്പൊന്നാട അണിയിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഹെഡ്മാസ്​റ്റർ അലക്സാണ്ടർ പി. ജോർജ് സ്വാഗതം പറഞ്ഞു. PTL 15 PARUMALA പരുമല സെമിനാരി സ്കൂളി​ൻെറ ആഭിമുഖ്യത്തിൽ നടന്ന 'ഗുരുവിൻ സവിധേ വിദ്യാർഥി സംഗമം' ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു 407 പേര്‍ക്ക് കോവിഡ്; 282 പേര്‍ രോഗമുക്തരായി പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്​ച 407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 282 പേര്‍ രോഗമുക്തരായി. അടൂര്‍ 8, പന്തളം 13, പത്തനംതിട്ട 15, തിരുവല്ല 34, ആറന്മുള 12, അരുവാപുലം 5, അയിരൂര്‍ 17, ചെന്നീര്‍ക്കര 11, ചെറുകോല്‍ 3, ചിറ്റാര്‍ 1, ഏറത്ത് 8, ഇലന്തൂര്‍ 2, ഏനാദിമംഗലം 7, ഇരവിപേരൂര്‍ 9, ഏഴംകുളം 9, എഴുമറ്റൂര്‍ 9, കടമ്പനാട് 11, കടപ്ര 1,കലഞ്ഞൂര്‍ 3, കവിയൂര്‍ 2, കൊടുമണ്‍ 7, കോയിപ്രം 14, കോന്നി 18, കൊറ്റനാട് 6, കോട്ടാങ്ങല്‍ 8, കോഴഞ്ചേരി 3, കുളനട 7, കുന്നന്താനം 1, കുറ്റൂര്‍ 7, മല്ലപ്പള്ളി 3, മല്ലപ്പുഴശ്ശേരി 2, മെഴുവേലി 7, മൈലപ്ര 3, നാറാണംമൂഴി 2, നാരങ്ങാനം 10, നെടുമ്പ്രം 1, ഓമല്ലൂര്‍ 9, പള്ളിക്കല്‍ 3, പന്തളം-തെക്കേക്കര 3, പെരിങ്ങര 4, പ്രമാടം 7, പുറമറ്റം 1, റാന്നി 13, റാന്നി-പഴവങ്ങാടി 8, റാന്നി-അങ്ങാടി 9, റാന്നി-പെരുനാട് 6, സീതത്തോട് 1, തണ്ണിത്തോട് 2, തോട്ടപ്പുഴശ്ശേരി 7, തുമ്പമണ്‍ 3, വടശ്ശേരിക്കര 11, വള്ളിക്കോട് 5, വെച്ചൂച്ചിറ 36 എന്നിങ്ങനെയാണ്​ തദ്ദേശ സ്​ഥാപനങ്ങൾ തിരിച്ച്​ രോഗബാധിതരുടെ കണക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story