Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:34 AM IST Updated On
date_range 29 Oct 2021 5:34 AM ISTധർണ നടത്തി
text_fieldsbookmark_border
പത്തനംതിട്ട: കേരള ബാങ്കിൽ ദീർഘനാളായി സർക്കാറും മാനേജ്മൻെറും നടത്തിവരുന്ന അവകാശ നിഷേധങ്ങളിൽ പ്രതിഷേധിച്ച് ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പത്തനംതിട്ട ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ലെനി മോൾ ഉമ്മൻ അധ്യക്ഷത വഹിച്ചു. കെ.ജി.അജിത് കുമാർ, ടി.കെ.സനൽ കുമാർ, പി.പ്രസാദ്, അഡ്വ. എ . സുരേഷ്കുമാർ, ആർ. രാജേഷ്, മണ്ണടി പരമേശ്വരൻ, ഒ.കെ. തങ്കമ്മ എന്നിവർ പ്രസംഗിച്ചു. ചിത്രം PTL 16 DHARNA ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി പത്തനംതിട്ട: എക്സൈസ് വകുപ്പിൻെറയും വലഞ്ചുഴി െറസിഡൻറ്സ് അസോസിയേഷൻെറയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. മുൻ നഗരസഭ ചെയർമാൻ അഡ്വ. എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീല സത്താർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീന രാജേഷ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജി പ്രകാശ്, സബ് ഇൻസ്‌പെക്ടർ എം.കെ. രേണു നാഥ്, വലഞ്ചുഴി ജുമാ മസ്ജിദ് സെക്രട്ടറി നിഷാദ് കരിം, ഹനീഫ ഇടതുണ്ടിൽ, ഷെറീഫ് മുഹമ്മദ്, വിശ്വനാഥൻ ആചാരി, പി.വഹാബ്, എസ്.ഹരിലാൽ, സിവിൽ ഓഫിസർ മാരായ അബ്ദുൽ സലാം, എൻ.പ്രവീൺ ,കെ.കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ചിത്രം PTL 17 RALLY എക്സൈസ് വകുപ്പിൻെറയും വലഞ്ചുഴി െറസിഡൻറ്സ് അസോസിയേഷൻെറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി മുൻ നഗരസഭ ചെയർമാൻ അഡ്വ. എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story