Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:31 AM IST Updated On
date_range 29 Oct 2021 5:31 AM ISTമതതീവ്രവാദം ചെറുക്കാൻ ജനാധിപത്യശക്തികളുടെ യോജിപ്പ് ശക്തിപ്പെടണം _-ചിറ്റയം ഗോപകുമാർ
text_fieldsbookmark_border
പത്തനംതിട്ട: രാജ്യത്ത് വളർന്നുവരുന്ന മതതീവ്രവാദത്തെ ചെറുക്കാൻ ജനാധിപത്യശക്തികളുടെ ആശയപരമായ യോജിപ്പ് വളർന്നുവരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല സമ്മേളനഭാഗമായി 'മതതീവ്രവാദവും ഭരണകൂടങ്ങളും' വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്സി. അംഗം അഡ്വ. ആർ.ജയൻ മോഡറേറ്ററായിരുന്നു. കവി ഗിരീഷ് പുലിയൂർ വിഷയാവതരണം നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ജി.ബൈജു, പ്രസിഡൻറ് എ.ദീപകുമാർ, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ, അഡ്വ. സുഹാസ് എം. ഹനീഫ്, ബിബിൻ രാജു, അനിജു എ. നായർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ എ.ഐ.വൈ.എഫ് പൂർവകാല നേതാക്കളെ സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ െമമേൻറാ നൽകി ആദരിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് അടൂർ താലൂക്ക് ആശുപത്രിയിൽ സ്ഥിര ഭക്ഷണവിതരണ പദ്ധതിയായ ഭക്ഷണ തണൽ ജീവകാരുണ്യ കാമ്പയിൻ സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ ഒമ്പതിന് സാംസ് ഓഡിറ്റോറിയത്തിൽ പതാക ഉയർത്തലോടെ പ്രതിനിധി സമ്മേളനം തുടങ്ങും. 10.30ന് മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. PTL 14 CHITTAYAM എ.ഐ.വൈ.എഫ് ജില്ല സമ്മേളന ഭാഗമായി നടന്ന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story