Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുൽത്താൻബത്തേരി സർവിസ്...

സുൽത്താൻബത്തേരി സർവിസ് പെരിക്കല്ലൂർവരെയാക്കും

text_fields
bookmark_border
അടൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള സുൽത്താൻബത്തേരി സർവിസ് പഴയതുപോലെ പെരിക്കല്ലൂർവരെ നീട്ടാൻ ചീഫ് ഓഫിസിൽനിന്ന്​ അനുമതി ലഭിച്ചു. കോവിഡിനുമുമ്പുവരെ പെരിക്കല്ലൂർ വരെയാണ് ഓടിയിരുന്നത്. എന്നാൽ, സർവിസ് പുനരാരംഭിച്ചപ്പോൾ സുൽത്താൻബത്തേരി വരെയാക്കുകയായിരുന്നു. വരുമാനം വർധിപ്പിക്കുന്നതി​ൻെറ ഭാഗമായാണ് വീണ്ടും പെരിക്കല്ലൂർവരെ ദീർഘിപ്പിച്ചത്. രാത്രി 8.15ന് അടൂരിൽനിന്ന്​ പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ ഏഴിന് പെരിക്കല്ലൂരിൽ എത്തും. അവിടെ നിന്ന്​ വൈകീട്ട് 7.45ന് പുറപ്പെടും. ഇരുവശത്തേക്കുമായി 917 കിലോമീറ്ററാണ് ബസ് ഓടുക. പെരിക്കല്ലൂരിൽ ബസ് എത്തുമ്പോൾ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം അവിടത്തെ നാട്ടുകാർ ക്രമീകരിക്കും. ഓൺലൈൻ ബുക്കിങ്​ സംവിധാനത്തിൽ റൂട്ട് പെരിക്കല്ലൂർവരെയാക്കി ക്രമീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story