Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലക്കപ്പാറക്കും...

മലക്കപ്പാറക്കും മൂന്നാറിനും കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാര സർവിസ് തുടങ്ങും

text_fields
bookmark_border
അടൂർ ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാര സർവിസ് തുടങ്ങും അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന്​ മലക്കപ്പാറക്കും മൂന്നാറിലേക്കും സർവിസ് ആരംഭിക്കുന്നു. ഡിപ്പോയുടെ വരുമാനം വർധിപ്പിക്കുന്നതി​ൻെറ ഭാഗമായാണ് തീരുമാനം. ആഴ്ച അവസാനമാകും സർവിസ്. ബസ് പുറപ്പെടുന്ന സമയം സംബന്ധിച്ച് തീരുമാനമായില്ല. സൂപ്പർ ഡീലക്സ് ബസാണ് സർവിസിനയക്കുക. 40 സീറ്റുകൾ ബുക്കിങ്ങായാൽ സർവിസ് നടത്തും. അടൂരിൽനിന്ന്​ കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി വഴിയാണ് മലക്കപ്പാറക്ക്​ ബസ് പോകുക. കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴിയാണ് മൂന്നാറിന് സർവിസ് പോകുന്നത്. ഒരു ദിവസം തങ്ങി സ്ഥലങ്ങൾ കണ്ടശേഷം മടങ്ങത്തക്കവിധമാകും സർവിസ് ക്രമീകരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story