Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിഴക്കൻ പ്രദേശങ്ങളിലെ...

കിഴക്കൻ പ്രദേശങ്ങളിലെ യാത്ര​േക്ലശം പരിഹരിക്കണം

text_fields
bookmark_border
മല്ലപ്പള്ളി: താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിൽനിന്ന്​ മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് സർവിസ് ഇല്ലാത്തതുമൂലം ദുരിതം അനുഭവിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റും കൃത്യസമയത്ത് ഓഫിസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്​ടപ്പെടേണ്ടി വരുന്നു. ചില സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുന്നതായും പരാതിയുണ്ട്. കോട്ടയത്തുനിന്ന്​ കറുകച്ചാൽ, മല്ലപ്പള്ളി, ചുങ്കപ്പാറവഴി എരുമേലിക്ക് ബോർഡുവെച്ച് സർവിസ് ആരംഭിക്കുന്ന സ്വകാര്യ ബസ് മല്ലപ്പള്ളിയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. നിരവധി കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും മത്സരിച്ച് സർവിസ് നടത്തിയിരുന്ന റൂട്ടുകളിൽ ഇപ്പോൾ ഒരു ബസുപോലും ഓടുന്നില്ല. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന്​ സർവിസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവിസ് അവസാനിപ്പിക്കുന്നു. രാവിലെയുള്ള സർവിസുകൾ മണിമലക്കും പൊന്തൻപുഴക്കും നീട്ടുകയാണെങ്കിൽ യാത്രക്ലേശത്തിന് പരിഹാരമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story