Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല മോഷ്​ടിച്ച പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ബൈക്കിലെത്തി മാല മോഷ്​ടിച്ച പ്രതി അറസ്​റ്റിൽ
cancel
അടൂർ: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച്​ കടന്നുകളഞ്ഞ പ്രതിയെ അടൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞ 21ന് രാവിലെ 8.30ന് പറക്കോട് പന്നിവിഴ റോഡിൽ ടി.ബി ജങ്ഷനിൽ നിന്ന വീട്ടമ്മയുടെ 62,000 രൂപ വിലവരുന്ന സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത കേസിലാണ് എറണാകുളം കണയന്നൂർ വടക്കേകോട്ടയിൽ കൊച്ചേരിൽ സുജിത്തിനെ (37)അറസ്​റ്റ്​ ചെയ്തത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്ന്​ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിൽ മോചിതരായവരെയും കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കളമശ്ശേരി, കുന്നത്തുനാട്, കുറുപ്പംപടി, കിളിമാനൂർ, പത്തനംതിട്ട, ചങ്ങനാശ്ശേരി തുടങ്ങിയ പൊലീസ് സ്​റ്റേഷനുകളിലായി വാഹനമോഷണ കേസുകളിലും സ്ത്രീപീഡന കേസുകളുമടക്കം പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണ്. 2021 ഫെബ്രുവരിയിൽ പുത്തൻകുരിശ്‌ പൊലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത വാഹനമോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം നാലുമാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശപ്രകാരം അടൂർ ഡിവൈ.എസ്.പി ആർ. ബിനുവി​ൻെറ മേൽനോട്ടത്തിൽ രൂപവവത്​കരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ അടൂർ സി.ഐ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവിൽ ​െപാലീസ് ഓഫിസർ സൂരജ്, പത്തനംതിട്ട ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളായ ജോബിൻ ജോൺ, ശ്രീലാൽ, വിജേഷ്, ഷഫീഖ്, ഉമേഷ് എന്നിവരുമുണ്ടായിരുന്നു. PTL ADR Police
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story