Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:43 AM IST Updated On
date_range 27 Oct 2021 5:43 AM ISTകുരമ്പാലയിൽ കാറും ബസും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
പന്തളം: എം.സി റോഡിൽ കുരമ്പാല ഇടയാടിയിൽ കാറും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ പന്തളം, അടൂർ, തിരുവല്ല എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടം. കോട്ടയത്തുനിന്ന് കൊട്ടാരക്കരയിലേക്കുപോയ ബസും അടൂരിൽനിന്ന് പന്തളം ഭാഗത്തേക്കുവന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ പൂർണമായും തകർന്നു. അടൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കാർ യാത്രികരായ പന്തളം, കടയ്ക്കാട് സ്വദേശി ഷംസുദ്ദീൻ, മൂവാറ്റുപുഴ സ്വദേശികളായ അജ്മൽ, പ്രേമചന്ദ്രൻ, ഉനൈസ്, ബസ് യാത്രികരായ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷീജ മജീദ് (40), അടൂർ കരുവാറ്റ ചരുവാലത്തടത്തിൽ വർഗീസ് (50), ഭാര്യ അനിത വർഗീസ്, (45)അഞ്ചാലുംമൂട് പനയം വിഷ്ണുഭവനിൽ മണികണ്ഠൻെറ ഭാര്യ മിനി കുമാരി (47) എന്നിവർക്കാണ് പരിക്കേറ്റത്. ഷംസുദ്ദീന് കാലിന് ഗുരുതര പരിക്കുണ്ട്. പ്രേമചന്ദ്രന് തലക്ക് ഗുരുതര പരിക്കുണ്ട്. അമിത വേഗത്തിലെത്തിയ കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ശക്തമായ മഴയായിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അടൂരിൽനിന്ന് എത്തിയ ഫയർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, സജീവ് കുമാർ, അജികുമാർ, സൂരജ്, പ്രജോഷ്, അമൃത, സന്തോഷ് ജോർജ്, വിപിൻ, എം.എസ്. രാജീവ്, എസ്.എസ്. അഭിഷേക് ,അനിൽകുമാർ, ശശികുമാർ എന്നിവരും പന്തളം പൊലീസും രക്ഷാപ്രവർത്തനം നടത്തി. ഫോട്ടോ: ചൊവ്വാഴ്ച രാത്രി എം.സി റോഡിൽ കെ.എസ്.ആർ.ടി.സിയും കാറും കൂടിയിടിച്ചുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story