Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:38 AM IST Updated On
date_range 27 Oct 2021 5:38 AM ISTക്ഷീരകർഷകർക്ക് സഹായവുമായി കർഷകസംഘം
text_fieldsbookmark_border
പന്തളം: പ്രളയ ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് സഹായവുമായി കർഷകസംഘം മുളമ്പുഴ യൂനിറ്റ് രംഗത്ത്. സി.പി.എം മുളമ്പുഴ ബ്രാഞ്ചിൻെറയും കർഷകസംഘം മുളമ്പുഴ യൂനിറ്റിൻെറയും ആഭിമുഖ്യത്തിൽ പ്രളയദുരിതം അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് സൗജന്യ കാലിത്തീറ്റ വിതരണം നടത്തി. മികച്ച കർഷകനുള്ള അവാർഡ് തുടർച്ചയായി മൂന്നാംവർഷവും കരസ്ഥമാക്കിയ എൻ.ആർ. കേരളവർമ കാലിത്തീറ്റ വിതരണോദ്ഘാടനം നടത്തി. വിനോദ് മുളമ്പുഴ എൻ.ആർ. കേരളവർമയെ ആദരിച്ചു. എം.ജി. വിജയകുമാർ അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, കെ.എസ്. ജോൺസൺ, അജയകുമാർ വാളാക്കോട്, അഡ്വ. പത്മനാഭപിള്ള, ശ്രീലത എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രദേശത്തെ ഏറ്റവും പ്രായംചെന്ന കർഷകൻ കുഴിലേത്ത് ഗോപാലപിള്ളയെ മുടിലേത്ത് വാസുദേവൻപിള്ള ആദരിച്ചു. ഫോട്ടോ: കവിയും ഗ്രന്ഥശാലാ പ്രവർത്തകനുമായ വിനോദ് മുളമ്പുഴ എൻ.ആർ. കേരളവർമയെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
