Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:38 AM IST Updated On
date_range 27 Oct 2021 5:38 AM ISTഇവിടെ എത്തുന്ന കുട്ടികൾ എവിടെ ഇരുന്നുപഠിക്കും
text_fieldsbookmark_border
കോന്നി: നീണ്ട ഇടവേളക്കുശേഷം സ്കൂൾ തുറക്കുമ്പോൾ കോന്നി പേരൂർകുളം ഗവ. എൽ.പി സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്ക് ഇരുന്ന് പഠിക്കാൻ സൗകര്യം ഇല്ല. ഗുരു നിത്യചൈതന്യയതി തൻെറ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്കൂളിനോട് സർക്കാർ കടുത്ത വിവേചനം കാട്ടിയതോടെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഇല്ലാതായിരിക്കുകയാണ്. 93 വർഷത്തിലധികം പഴക്കമുള്ള സ്കൂളിൻെറ കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. 2019ൽ കെട്ടിടവിഭാഗം എൻജിനീയർ സ്കൂൾ കെട്ടിടം അൺഫിറ്റാണെന്ന് സർട്ടിഫിക്കറ്റ് നൽകി. പിന്നീട് ഇവിടെനിന്ന് കുട്ടികളെ വിവിധ കേന്ദ്രങ്ങളിൽ മാറ്റിയിരുത്തിയാണ് പഠിപ്പിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിൻെറ നിയന്ത്രണത്തിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാൻ ജനപ്രതിനിധികൾ കാര്യമായ ഇടപെടൽ നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത്തവണ നവംബർ ഒന്നിന് കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ ഇവരെ എവിടെയിരുത്തി പഠിപ്പിക്കുമെന്ന് ആശങ്കയിലാണ് അധ്യാപക-രക്ഷകർതൃ സമിതി. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി കെട്ടിടം പണിതാൽ കുട്ടികൾക്ക് സൗകര്യമാകും. കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകി വർഷങ്ങളായിട്ടും കരാറുകാരൻ അത് പൊളിച്ചുനീക്കാൻ തയാറായിട്ടില്ല. ഒന്നാം തീയതി സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ആവശ്യമായ സൗകര്യം സമീപത്തുള്ള ബഡ്സ് കെട്ടിടത്തിൽ ഒരുക്കുമെന്ന് അധികാരികൾ പറയുമ്പോഴും ചുരുങ്ങിയ ദിവസംകൊണ്ട് കെട്ടിടത്തിൻെറ ചുമരുകൾ കെട്ടിയുയർത്തി ക്ലാസ് മുറികൾ വേർതിരിച്ച് വയറിങ്, പ്ലംബിങ് ഉൾെപ്പടെ ജോലി തീർക്കുക അസാധ്യമാണ്. നേരത്തേ നിർമാണ ജോലി തുടങ്ങിയിരുന്നുവെങ്കിൽ നവംബർ ഒന്നിന് എത്തുന്ന കുട്ടികൾക്ക് ഇരുന്നു പഠനം സാധ്യമാകുമായിരുന്നു എന്ന് രക്ഷിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
