Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:37 AM IST Updated On
date_range 27 Oct 2021 5:37 AM ISTസങ്കര പഠന രീതിയുമായി എണ്ണൂറാം വയൽ സി.എം.എസ് എൽ.പി.എസ്
text_fieldsbookmark_border
റാന്നി: വീണ്ടും കുട്ടികൾ വിദ്യാലയങ്ങളിലെക്കെത്തുമ്പോൾ സങ്കര പഠന രീതിയിലൂടെ ( ബ്ലൻഡെഡ് ലേണിങ്) കുട്ടികളെ മികവിലേക്ക് നയിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ സാബു പുല്ലാട്ട് പറഞ്ഞു. വെല്ലുവിളികൾക്ക് മുന്നിൽ കുട്ടികൾ നിർന്നിമേഷരായി പകച്ചു നിൽക്കുവാനല്ല പൊരുതി വിജയം നേടുന്നതിനുള്ള ആത്മവിശ്വാസം വളർത്താനുള്ള എല്ലാ വിധ ക്രമീകരണങ്ങളും ഒരുക്കുന്നതിൽ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മൻെറും ഒരേ പോലെ ഉണർന്നു പ്രവർത്തിക്കുകയാണ്. മടങ്ങിയെത്തുന്ന കുട്ടികളെ വരവേൽക്കാൻ വിദ്യാലയം അപ്പാടെ മാറിക്കഴിഞ്ഞു. വർണ വിസ്മയങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്യപ്പെട്ട അക്വെറിയമായാണ് പ്രധാന കെട്ടിടത്തിൻെറ രൂപ മാറ്റം. ക്ലാസ് മുറികൾ പ്രകൃതി ദൃശ്യങ്ങളും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും നിറഞ്ഞതാണ്. അധ്യാപകനായ എം.ജെ. ബിബിൻെറ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർ തന്നെയാണ് പെയിൻറിങ്ങും ചിത്രരചനയും. കുട്ടികളുടെ സുരക്ഷിതത്തിന് ഏറെ പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. ഓരോ ദിവസവും സ്കൂളിൽ എത്തേണ്ട കുട്ടികളുടെ ലിസ്റ്റ് തയാറാക്കി രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കുന്നു. ഒരു ക്ലാസ് മുറിയിൽ പരമാവധി 15 കുട്ടികൾ , ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന നിലയിലാണ് ക്രമീകരണം. ബയോ ബബ്ബിൾ അനുസരിച്ച് അഞ്ചു കുട്ടികൾ വീതമുള്ള മൂന്നു ഗ്രൂപ്പുകളാണ് ഒരു ക്ലാസിൽ. ഇവരുടെ ഇരിപ്പിടങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ തങ്ങൾ ഉൾപ്പെടുന്ന ബയോ ബബ്ബിൾ ഗ്രൂപ് തിരിച്ചറിയാനും ഓർത്തിരിക്കുവാനും ഹൗസുകളായി ഓരോ പേരും നൽകിയിട്ടുണ്ട്. ഓരോ ഹൗസിനും പ്രത്യേകം ബാഡ്ജുകളും ഉണ്ട്. എല്ലാ ക്ലാസിലും തെർമൽ സ്കാനർ, സാനിെറ്റയ്സർ എന്നിവയും ഒരുക്കുന്നു. സിക്ക് റൂമിൽ അത്യാവശ്യ പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വെച്ചൂച്ചിറ പ്രാഥമികരോഗ്യ കേന്ദ്രം, ബി. എം. സി. ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുടെയും സേവനം ഉടനടി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ പ്രവർത്തകരായ രക്ഷിതാക്കൾ അടങ്ങുന്ന ഒരു എമർജൻസി ടീമിനും രൂപം കൊടുത്തു. ഹെൽപ് ലൈൻ സംവിധാനത്തിൽ രക്ഷിതാക്കൾക്ക് കുട്ടികളുടെ വിവരങ്ങൾ യഥാ സമയം ലഭിക്കും. കുട്ടികളുടെ യാത്രാ സൗകര്യം ഒരുക്കുന്നതാണ് വലിയ വെല്ലുവിളി. ആദ്യ ഘട്ടത്തിൽ രക്ഷിതാക്കൾ തന്നെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനാണ് പി.ടി.എ യുടെ തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂൾ ബസുകൾ സർവിസ് ആരംഭിക്കും. ഓൺലൈൻ പഠന സംവിധാനം നിലനിർത്തി തന്നെ സ്കൂളിലെ പഠനവും സംയോജിപ്പിച്ചു കൊണ്ടുള്ള െബ്ലൻഡഡ് ലേണിങ് രീതിയിലാണ് ആദ്യ ഘട്ടത്തിൽ. നവംബർ 15 വരെ ഇത്തരത്തിൽ നടപ്പാക്കുന്ന പഠന പദ്ധതി ഓരോ ക്ലാസിലേക്കും അധ്യാപകർ തയാറാക്കി കഴിഞ്ഞു. ഓൺലൈൻ പഠന കാലത്ത് കുട്ടികളിലുണ്ടായ പഠന വിടവ് നികത്തുന്നതിനുള്ള പ്രത്യേകം പ്രവർത്തനങ്ങളും അധ്യാപകർ നൽകും. കുട്ടികളിൽ ഇക്കാലയളവിലുണ്ടായ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനു കൗൺസലിങ് ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നുണ്ട്. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനു പ്രത്യേക പി.ടി.എ യോഗങ്ങൾ ക്രമീകരിച്ചിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങളും ഭിന്നശേഷിക്കാരായ കുട്ടികളും ഒഴികെ 90 ശതമാനം കുട്ടികളെയും സ്കൂളിൽ അയക്കാൻ തയാറാണെന്നാണ് രക്ഷിതാക്കൾ അറിയിച്ചിട്ടുള്ളത്. Ptl rni -4 special item Part 2 ഫോട്ടോ: സാബു പുല്ലാട്ട്, ഹെഡ്മാസ്റ്റർ, സി.എം.എസ്.എൽ.പി സ്കൂൾ, എണ്ണൂറാം വയൽ വെച്ചൂച്ചിറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
