Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:36 AM IST Updated On
date_range 27 Oct 2021 5:36 AM ISTതാലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കണം -എ.ഐ.വൈ.എഫ്
text_fieldsbookmark_border
റാന്നി: താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്ന രക്തം ആവശ്യമായ രോഗികള്‍ക്ക് ഇത് ലഭ്യമാകണമെങ്കില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ദൂരക്കൂടുതല്‍ മൂലം അടിയന്തര ആവശ്യങ്ങള്‍ക്ക് രോഗികളുടെ ബന്ധുക്കളെ ഇത് വലക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ രക്ത ബാങ്ക് ആരംഭിക്കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പ് മന്ത്രിക്കും സ്ഥലം എം.എല്‍.എക്കും നിവേദനം നല്‍കാനും കണ്വെന്ഷന് തീരുമാനിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി. വിദ്യാധരന് ഉദ്ഘാടനം ചെയ്തു. എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെ.സതീഷ്, അനീഷ് ചുങ്കപ്പാറ, ലിസി ദിവാന്, ടി.ജെ. ബാബുരാജ്, തെക്കേപ്പുറം വാസുദേവന്‍, എം.വി. പ്രസന്നകുമാര്‍, ജോജോ കോവൂര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഹാപ്പി പ്ലാച്ചേരി (പ്രസി), പി.എച്ച്. ഹസീന, സുജിത്ത്, എം.കെ. ജയപ്രകാശ്(വൈസ് പ്രസി), വിപിന്‍ പി. പൊന്നപ്പന് (സെക്ര), സൗമ്യ അജീഷ്, പി. അനീഷ്മോന്, അരുണ്‍രാജ് (ജോ. സെക്രട്ടറിമാര്‍) എന്നിവരെ െതരഞ്ഞെടുത്തു. Ptl rni 1 aiyf ഫോട്ടോ: എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കൺെവൻഷൻ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി. വിദ്യാധരന് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
