Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:35 AM IST Updated On
date_range 27 Oct 2021 5:35 AM ISTമല്ലപ്പള്ളിയിലെ പ്രളയാനന്തര പ്രവർത്തനങ്ങൾ വിലയിരുത്തി
text_fieldsbookmark_border
മല്ലപ്പള്ളി: പഞ്ചായത്തിലെ പ്രളയാനന്തര പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക ഭരണസമിതി യോഗം ചേർന്നു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ഗീത കുര്യാക്കോസും തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് തഹസിൽദാറും യോഗത്തിൽ വിശദീകരിച്ചു. റവന്യൂ വകുപ്പിൽനിന്ന് ലഭിക്കേണ്ട സഹായത്തിനുള്ള അർഹരായ അപേക്ഷകരെ കണ്ടെത്തുന്നതിനായി ജീവനക്കാർ വാർഡ് മെംബർമാരുമായി പ്രളയബാധിത വീടുകളിൽ പരിശോധന നടത്തുന്നതാണെന്ന് താഹസിൽദാർ അറിയിച്ചു. കാർഷിക, മൃഗ സംരക്ഷണ മേഖലയിൽ ഉണ്ടായ നഷ്ടം വിലയിരുതുന്നതിനായി അതത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകി. കുടിവെള്ള കിണറുകൾ ശുചീകരിക്കുന്നതിന് ആവശ്യമായ തുക ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിക്കുന്നതിന് കലക്ടറോട് അഭ്യർഥിക്കും. പ്രളയം മൂലം മാലിന്യം നിറഞ്ഞതും സാധാരണ രീതിയിൽ ശുചീകരിക്കാൻ സാധിക്കാത്തതുമായ റോഡുകൾ വൃത്തിയാക്കാൻ ഫയർ ഫോഴ്സിൻെറ സേവനം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ , നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story