Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:35 AM IST Updated On
date_range 27 Oct 2021 5:35 AM ISTജാഗ്രത പാലിച്ചില്ലെങ്കിൽ സ്‌കൂളുകൾ ലഹരികേന്ദ്രങ്ങളാകും -ഋഷിരാജ് സിങ്
text_fieldsbookmark_border
അടൂർ: സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥി, പൊതുസമൂഹം ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ലഹരിമാഫിയക്കെതിരെ ആണെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു. കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിൻെറ പവിഴ ജൂബിലിയി ആഘോഷമായ 'സഫലം@35'ൻെറ ഭാഗമായി തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ച് സ്‌കൂളിലെ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ 'ജീവിതമാണ് ലഹരി' വെബിനാറിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമാഫിയ ഇന്ന് ഏറ്റവും അധികം ലക്ഷ്യമിടുന്നത് സെക്കൻഡറി തല വിദ്യാർഥികളെയാണ്. അതുകൊണ്ടുതന്നെ ലഹരിയുടെ ലോകത്തിലേക്ക് വിദ്യാർഥികൾ എത്താതിരിക്കണമെങ്കിൽ സമൂഹത്തിൻെറ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണം. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു വെബിനാർ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡൻറ് വിമൽ കൈതയ്ക്കൽ അധ്യക്ഷതവഹിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡൻറ് ബി. വിജയകുമാർ, പ്രിൻസിപ്പൽ ഡി. ബിന്ദു, പ്രഥമ അധ്യാപകൻ ടി.പി. രാധാകൃഷ്ണൻ, ബ്രദേഴ്‌സ് സെക്രട്ടറി പി. ജയകുമാർ, ട്രഷറർ എസ്. വിമൽകുമാർ, എസ്.എം.സി ചെയർമാൻ വി. രവീന്ദ്രൻപിള്ള, പി.ടി.എ പ്രസിഡൻറ് ബി. രാജു എന്നിവർ സംസാരിച്ചു. PTL ADR Rishiraj Singh കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല സംഘടിപ്പിച്ച വെബിനാറിൽ മുൻ ഡി.ജി.പി ഋഷിരാജ് സിങ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
