Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:30 AM IST Updated On
date_range 26 Oct 2021 5:30 AM ISTകാവാരികുളം കണ്ടൻകുമാരൻ ജയന്തി ആഘോഷം
text_fieldsbookmark_border
മല്ലപ്പള്ളി: അടിത്തട്ട് ജീവിതങ്ങളെ പരിഷ്കരിച്ചും സംഘടിപ്പിച്ചും സാമൂഹിക മുന്നേറ്റത്തിലൂടെ നവോത്ഥാന പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന കാവാരികുളം കണ്ടൻകുമാരനെ അടയാളപ്പെടുത്താത്ത ചരിത്ര നിർമിതി അപൂർണമാണെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പറഞ്ഞു. കാവാരികുളം കണ്ടൻകുമാരൻെറ 158ാം ജയന്തി ദിനത്തോട് അനുബന്ധിച്ച് ജന്മനാടായ പെരുമ്പെട്ടി പന്നയ്ക്കപ്പതാൽ സാംസ്കാരിക നിലയത്തിൽ ചേർന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പെട്ടി ശാഖ പ്രസിഡൻറ് സുകുമാരൻ പറയിടം അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വർഗീസ് മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രപ്രസാദ്, രജിസ്ട്രാർ എ. രാമചന്ദ്രൻ, പി.കെ. കുട്ടപ്പൻ, വി.കെ. വത്സമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story