Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോഴിപ്പാലം തുരുത്തിമല...

കോഴിപ്പാലം തുരുത്തിമല റോഡ്​ തകർന്ന്​ വൻ കുഴിയായി

text_fields
bookmark_border
കോഴഞ്ചേരി: ശക്തമായ വെള്ളപ്പാച്ചിലിൽ കോഴിപ്പാലം തുരുത്തിമല റോഡ് ഇടിഞ്ഞുതകർന്നു. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിന് സമീപത്തുവരെ അഞ്ചടി താഴ്ചയിലാണ് മണ്ണും റോഡും ഇടിഞ്ഞുമാറിയത്. കോഴിപ്പാലത്തുനിന്നും തുരുത്തിമലയിലേക്കുള്ള ഏക റോഡാണിത്. ഉത്രട്ടാതി ജലമേള അടക്കമുള്ള സമയങ്ങളിൽ ഗതാഗതം ഇതുവഴിയാണ് തിരിച്ചുവിടുന്നത്. കോഴിപ്പാലത്തുനിന്ന്​ അയ്യൻകോയിക്കൽ ജങ്‌ഷനിൽ എത്തുന്ന നിരത്തുകൂടിയാണിത്. ആഞ്ഞിലിമൂട്ടിൽ കടവ് പാലം പൂർത്തിയായതോടെ ആറാട്ടുപുഴ - മാലക്കര ഭാഗത്തുള്ളവർ ആൽത്തറ ജങ്‌ഷനിലെ തിരക്ക് ഒഴിവാക്കാൻ ഈ വഴിയിലൂടെയാണ് യാത്രചെയ്യുക. ആറന്മുള പഞ്ചായത്ത്‌ അധീനതയിലുള്ളതാണിത്‌. റോഡ് പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പടം െമയിൽ: PTL41kozhipalam കോഴിപ്പാലം-തുരുത്തിമല റോഡിൽ വലിയ കുഴി രൂപപ്പെട്ട നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story