Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:30 AM IST Updated On
date_range 26 Oct 2021 5:30 AM ISTകെ.എസ്.കെ.ടി.യു ധർണ
text_fieldsbookmark_border
ചിറ്റാർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി. കേന്ദ്രസർക്കാറിൻെറ തൊഴിലാളി വിരുദ്ധനയം പിൻവലിക്കുക, പെട്രോൾ, ഡീസൽ, പാചക വാതക വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ ജില്ല ട്രഷർ എം.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എസ്. ജ്യോതിഷ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഗോപി, ജില്ല കമ്മിറ്റി അംഗങ്ങളായ രജി തോപ്പിൽ, റോബിൻ കെ.തോമസ്, രാധാ പ്രസന്നൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.കെ. റോയി, പി.കെ സുഗതൻ, ടി.എ സുദേവൻ, മിനി അശോകൻ, വിജയൻ, രാജു, ജയ്മോൻ എന്നിവർ സംസാരിച്ചു. ചിത്രം: കെ.എസ്.കെ.ടി.യു പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
