Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:29 AM IST Updated On
date_range 26 Oct 2021 5:29 AM ISTപ്രതിഷേധം ഫലംകണ്ടു; മണിക്കൂറുകൾക്കകം കുഴി നികത്തി
text_fieldsbookmark_border
പ്രതിഷേധം ഫലംകണ്ടു അടൂർ: എസ്.ഡി.പി.ഐ സമരത്തിനിറങ്ങിയതോടെ മണിക്കൂറുകൾക്കകം പാതയിലെ കുഴി നികത്തി. ഏനാത്ത്-മണ്ണടി റോഡിൽ കീരത്തിൽ പാലത്തിന് നടുവിലെ കുഴിയാണ് നികത്താൻ അധികൃതർ തയാറായത്. നിരന്തരം അപകടമുണ്ടായി ജനങ്ങളിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നിട്ടും അധികൃതർ മൗനത്തിലായിരുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി നിത്യവും പോകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമായിരുന്നു. എസ്.ഡി.പി.ഐ മണ്ണടി ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിലാണ് വാഴനട്ട് പ്രതിഷേധിച്ചത്. പത്തുമിനിറ്റിനുള്ളിൽ റോഡിൽനിന്ന് പൊലീസ് വാഴ നീക്കംചെയ്തു. തുടർന്ന് അപകടക്കുഴി നികത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പ്രതിഷേധത്തിന് ബ്രാഞ്ച് സെക്രട്ടറി അബ്ദുൽസമദ്, ട്രഷറർ ഷിഹാബ്, ഷമീം കൊല്ലൂരഴികത്ത്, അബ്ദുൽസലാം മുകളുവിള, നജീം പ്ലാങ്കാലായിൽ, അൻസാരി ഏനാത്ത് എന്നിവർ നേതൃത്വം നൽകി. PTL ADR SDPI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
