Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിമലയിൽ അതിവേഗ നടപടി

മണിമലയിൽ അതിവേഗ നടപടി

text_fields
bookmark_border
attn ptaaaaaaaaa രേഖകൾ ലഭ്യമാക്കാൻ പ്രത്യേക അദാലത്ത്​ മണിമല: വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്​ടങ്ങളുണ്ടായ മണിമലയെ സാധാരണ നിലയിലാക്കാൻ അതിവേഗ നടപടികൾ. രേഖകൾ നഷ്​ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ ഉടൻ പ്രത്യേക അദാലത്ത്​​ നടത്തും. മലവെള്ളപ്പാച്ചിലിൽ മൂന്നാനിയിലെ മാവേലി സ്‌റ്റോറിന് സാരമായി കേടുപാട്​ സംഭവിച്ചിരുന്നു. തിങ്കളാഴ്ച മുതൽ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറി​ൻെറ സേവനം വെള്ളാവൂരിൽ ലഭ്യമാകും. മലവെള്ളപ്പാച്ചിലിൽ തകർന്ന നൂലുവേലിക്കടവ് തൂക്കുപാലം പുനഃസ്ഥാപിക്കുന്നതിന് എസ്​റ്റിമേറ്റ് തയാറാക്കും. വെള്ളാവൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെറുവള്ളി പാലം, പഴയിടം കോസ്‌വേ എന്നിവ നന്നാക്കാനുള്ള എസ്​റ്റിമേറ്റ് തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്. വ്യാപാരികൾക്കുണ്ടായ നഷ്​ടവും മറ്റ്​ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. വെള്ളം കയറിയ മണിമല പൊലീസ് സ്‌റ്റേഷൻ നവീകരിക്കാൻ എസ്​റ്റിമേറ്റ് തയാറാക്കും. ഇവയെല്ലാം സമയബന്ധിതമായി പൂർത്തിയായാൽ മണിമലയ്​ക്ക് സാധാരണനില കൈവരിക്കാനാകും. വിവിധ സന്നദ്ധ സംഘടനകൾ കഴിഞ്ഞ ഒരാഴ്ചയിലേറെയായി മണിമലയിൽ ശുചീകരണ പ്രവർത്തനങ്ങളും മറ്റുമായി രംഗത്തുണ്ട്. അടിയന്തരമായി മണിമലയിലെ വ്യാപാരികൾക്ക് നഷ്​ടപരിഹാരം നൽകണമെന്നും തുടർന്ന് കച്ചവടം പുനരാരംഭിക്കാൻ കുറഞ്ഞ പലിശനിരക്കിൽ വായ്​പ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും മറ്റ് ജനപ്രതിനിധികൾക്കും ബന്ധപ്പെട്ടവർ നിവേദനം നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story