Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടിയിൽ സംഘർഷം;...

അങ്ങാടിയിൽ സംഘർഷം; ഒരാൾക്ക്​ കുത്തേറ്റു

text_fields
bookmark_border
അങ്ങാടിയിൽ സംഘർഷം; ഒരാൾക്ക്​ കുത്തേറ്റു
cancel
റാന്നി: റാന്നി അങ്ങാടി പേട്ടയിൽ സംഘർഷത്തിനിടെ ഒരാൾക്ക്​ കുത്തേറ്റു. അങ്ങാടി വരവൂർ സ്വദേശി അനിലാണ് (45) കുത്തേറ്റത്. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര സ്വദേശി സന്തോഷിനെ റാന്നി പൊലീസ് അറസ്​റ്റ്​ ചെയ്തു. ഞായറാഴ്ച രാവിലെ 11ഓടെ പേട്ട തിയറ്ററിനു സമീപമാണ് സംഘർഷം നടന്നത്. പേട്ടയിലെ ഒരു കടയിൽ ഹാൻസ് വിൽക്കുന്നതുസംബന്ധിച്ച് സന്തോഷ് പറഞ്ഞത്രേ. ഇത് ചോദിക്കാനെത്തിയ അനിലും സംഘവും സന്തോഷുമായി തർക്കവും ഉന്തും തള്ളുമായി. പിന്നീട് തർക്കം മൂത്ത്​ ഇവർ സന്തോഷിനെ മർദിച്ചതായി പറയുന്നു. ഇതിൽ പ്രകോപിതനായി സന്തോഷ്​ അനിലിനെ കുത്തുകയായിരുന്നു. ഉടനെ പൊലീസെത്തി സന്തോഷിനെ കസ്​റ്റഡിയിലെടുത്തു. Ptl rni - 2 Anil ഫോട്ടോ: അങ്ങാടി പേട്ടയിൽ ഞായറാഴ്ച രാവിലെയുണ്ടായ സംഘർഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story