Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:35 AM IST Updated On
date_range 25 Oct 2021 5:35 AM ISTമെഡിക്കല്‍ കോളജിലെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കും -മന്ത്രി വീണാ ജോര്‍ജ്
text_fieldsbookmark_border
കോന്നി: ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എക്കൊപ്പം ഞായറാഴ്ച ഉച്ചക്കുശേഷമാണ് മന്ത്രി മെഡിക്കല്‍ കോളജില്‍ എത്തിയത്. മെഡിക്കല്‍ കോളജിലെത്തിയ മന്ത്രി രണ്ടാംഘട്ട നിര്‍മാണം നടത്തുന്ന സ്ഥലം സന്ദര്‍ശിച്ചു. നിര്‍വഹണ ഏജന്‍സിയായ എച്ച്.എല്‍.എല്‍ ഹൈറ്റ്‌സ് ഉദ്യോഗസ്ഥരോടും കരാര്‍ കമ്പനി ജീവനക്കാരോടും നിര്‍മാണം സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കുകയും നിര്‍ദേശങ്ങള്‍ നൽകുകയും ചെയ്തു. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ മുമ്പാകെ മെഡിക്കല്‍ കോളജിൻെറ അപേക്ഷ സമര്‍പ്പിക്കുകയും അത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് യൂനിവേഴ്‌സിറ്റിയുടെ പരിശോധനയും നടന്നിട്ടുണ്ട്. അടുത്ത നീറ്റ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ എത്തുന്ന കുട്ടികള്‍ക്ക് കോന്നിയില്‍ പ്രവേശനം നൽകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിെവച്ചിരുന്ന കിടത്തിച്ചികിത്സ പുനരാരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനവും വേഗത്തില്‍ മുന്നോട്ടുപോകുന്നതായും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രന്‍, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീബ സുധീര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ചിത്രം PTL 15 MCH കോന്നി മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കം ആരോഗ്യമന്ത്രി വീണാ ജോര്‍ജും കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എയും വിലയിരുത്തുന്നു രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും കോന്നി: ഗവ. മെഡിക്കല്‍ കോളജിൻെറ വികസനത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. കിഫ്ബി മുഖേന 241.01കോടിയാണ് രണ്ടാംഘട്ട നിര്‍മാണത്തിന് അനുവദിച്ചത്. രാജസ്ഥാന്‍ കമ്പനിയായ ജഥന്‍ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാംഘട്ട നിര്‍മാണം കരാര്‍ എടുത്തിരിക്കുന്നത്. കരാര്‍ സംബന്ധിച്ച് കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍മാണം ആരംഭിക്കുന്നത്. 199.17 കോടിക്കാണ് രണ്ടാംഘട്ട നിര്‍മാണം കരാറെടുത്തിട്ടുള്ളത്. 200 കിടക്കകളോടെയുള്ള ആശുപത്രി കെട്ടിടം, അക്കാദമിക് ബ്ലോക്കിൻെറ ഭാഗമായി മൂന്ന് നിലയിലുള്ള അനുബന്ധ മന്ദിരം, 200 കുട്ടികള്‍ക്ക് താമസസൗകര്യമുള്ള അഞ്ച് നിലയുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, 235 കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ആറ് നിലയുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി 40 അപ്പാര്‍ട്മൻെറുകള്‍ വീതം 11നിലകളിലായി നിര്‍മിക്കുന്ന ക്വാര്‍ട്ടേഴ്‌സ്, 1000 ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയം, മോര്‍ച്ചറി, പോസ്റ്റ്മോര്‍ട്ടം സൗകര്യങ്ങള്‍ക്കായി ഓട്ടോപ്‌സി ബ്ലോക്ക്, ലോണ്‍ട്രി ബ്ലോക്ക് തുടങ്ങിയവ രണ്ടാംഘട്ടത്തില്‍ നിര്‍മിക്കും. രണ്ടുലക്ഷം ലിറ്റര്‍ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മൻെറ് പ്ലാൻറ്, 7000 ലിറ്റര്‍ ശേഷിയുള്ള ഇഫ്ലുവൻറ് ട്രീറ്റ്‌മൻെറ് പ്ലാൻറ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി, പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല, 400 മീറ്റര്‍ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാംഘട്ടത്തിൻെറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story