Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉരുൾപൊട്ടൽ; വൻദുരന്തം...

ഉരുൾപൊട്ടൽ; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
ഉരുൾപൊട്ടൽ; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്
cancel
വടശ്ശേരിക്കര: ശനിയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ കുരുമ്പൻമൂഴി പനംകുടന്ത നിവാസികൾ ജീവൻ തിരിച്ചു കിട്ടിയതിലുള്ള ആശ്വാസത്തിലാണ്​. നിമിഷങ്ങൾകൊണ്ട് പാഞ്ഞെത്തിയ മലവെള്ളത്തിൽനിന്ന് പലരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗികമായും തകർന്നു. കുരുമ്പൻമൂഴി ചിലമ്പിക്കുന്നേൽ മനോജി​ൻെറ വീടാണ് പൂർണമായും നശിച്ചത്. പൂവത്തുംമൂട്ടിൽ രാഘവ​ൻെറ വീട് ഭാഗികമായി തകർന്നു. തോടിനോട് ചേർന്നിരുന്ന മനോജി​ൻെറ വീട് തകർന്നതോടൊപ്പം വീട്ടിലെ മുഴുവൻ സാധനങ്ങളും വെള്ളത്തോടൊപ്പം ഒലിച്ചു പോകുകയും ചെയ്തു. ഉച്ചമുതലുണ്ടായ ശക്തമായ മഴയുടെ കൂടെ പനംകുടന്ത അരുവിക്ക് സമീപത്തായി ഉരുൾ പൊട്ടലുണ്ടായതാണ് കനത്തനാശം വിതക്കാൻ കാരണം. തോടുകൾക്ക് കുറുകെ വീടുകളിലേക്കുള്ള മൂന്നോളം പാലങ്ങൾ തകർന്നു. അഞ്ചുവീട്​ തീർത്തും ഒറ്റപ്പെട്ടുപോയി. തോടി​ൻെറ വശങ്ങളും കൃഷിഭൂമിയും നശിച്ചു. രക്ഷാപ്രവർത്തകർ രാത്രി ഏറെ പണിപ്പെട്ടാണ് ആളുകളെ രക്ഷപ്പെടുത്തിയത്. കുത്തിയൊലിച്ച്​ വെള്ളത്തിൽ വൈദ്യുതി പോസ്​റ്റുകൾ കടപുഴകി പ്രദേശം ഇരുട്ടിലായിരുന്നു. കുരുമ്പൻമൂഴി കോസ്‌വേ വെള്ളം കയറിയതിനാൽ അഗ്​നിരക്ഷാസേനയും പഞ്ചായത്ത് അധികൃതരും സ്ഥലത്ത്​ എത്താൻ ഏറെ വൈകി. ഉരുൾപൊട്ടലിൽ പനംകുടന്ത അരുവി ഗതിമാറി പൂവത്തുംമൂട്ടിൽ രാഘവ​ൻെറ പറമ്പിലൂടെ ഒഴുകുകയായിരുന്നു. പറമ്പിൽ നിന്നിരുന്ന റബറും മറ്റ്​ കൃഷി വകകളും പൂർണമായും നശിച്ചു. വീട്ടിൽ മുട്ടറ്റത്തോളം വെള്ളം കയറി സാധന സാമഗ്രികൾ നശിക്കുകയും ഒലിച്ചു പോകുകയും ചെയ്തു. ഓട്ടോ ഡ്രൈവറായ ചിലമ്പിക്കുന്നേൽ മനോജ് ഓട്ടം പോയിരുന്നതിനാൽ സ്ഥലത്ത് ഇല്ലായിരുന്നു. മകനെ ത​ൻെറ വീട്ടിൽ ഏൽപിച്ചശേഷമായിരുന്നു മനോജ് ഓട്ടം പോയിരുന്നത്. വരുമ്പോഴേക്കും വീടുൾ​െപ്പടെ സകലതും വെള്ളം കൊണ്ടുപോയിരുന്നെങ്കിലും ആളപായമില്ലാത്തതി​ൻെറ ആശ്വാസത്തിലാണ് കുടുംബം. സ്ഥലം സന്ദർശിച്ച മന്ത്രി വീണ ജോർജിന്​ മുന്നിൽ വികാരഭരിതരായിട്ടാണ്​ കുരുമ്പൻമൂഴി നിവാസികൾ പ്രതികരിച്ചത്. കുരുമ്പൻമൂഴി കോസ്‌വേക്ക് പകരം പാലം നിർമിക്കണമെന്ന്​ മന്ത്രിയോട് ജനങ്ങൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story