Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:34 AM IST Updated On
date_range 25 Oct 2021 5:34 AM IST'സവിശേഷം വിശേഷം' പംക്തിയിലേക്ക്
text_fieldsbookmark_border
പത്തനംതിട്ട: തെങ്ങാണോ തേങ്ങയാണോ ആദ്യമുണ്ടായത്, കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്നിങ്ങനെയുള്ള ചോദ്യങ്ങളും സമസ്യകൾ പോലുള്ള ഉത്തരങ്ങും പോലെയായിരുന്നു 2018ലെ പ്രളയം കഴിഞ്ഞപ്പോഴുണ്ടായ വിവാദം. പ്രളയം സർക്കാർ സൃഷ്ടിയാണോ അതോ മഴ ശക്തമായതുനിമിത്തം സ്വാഭാവികമായി സംഭവിച്ചതാണോ എന്നതായിരുന്നു തർക്കവിഷയം. പ്രതിപക്ഷം പ്രളയത്തെ സർക്കാറിൻെറ ചുമലിൽ െവച്ചുകെട്ടിക്കൊണ്ടിരുന്നു. മഴയെ പഴിച്ച് സർക്കാർ അതിനെ കുടഞ്ഞ് താഴത്തിട്ടുകൊണ്ടുമിരുന്നു. എന്നിട്ടിപ്പോൾ എന്തായി എന്നു ചോദിച്ചാൽ, കണ്ടില്ലേ ഇത്തവണത്തെ പുകിലുകൾ എന്നാണുത്തരം. ഇത്തവണത്തെ അറിയിപ്പ് നോക്കുക: 'കക്കി-ആനത്തോട് റിസര്‍വോയറിൻെറ പരമാവധി ശേഷി 981.46 മീറ്ററാണ്. നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് ചേര്‍ന്നതിനാല്‍ 11ന് നീല അലര്‍ട്ടും 12ന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇന്ന് (15.10.2021) വൈകീട്ട് 5.00 മണിക്ക് റിസര്‍വോയറിൻെറ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തിയിട്ടുള്ളതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.' അണക്കെട്ടുകളുടെ സംഭരണശേഷിയുടെ 90ശതമാനം വെള്ളമെത്തിയാൽ പിന്നെ വച്ചോണ്ടിരിക്കരുത് തുറന്നുവിട്ടേക്കണം എന്നാണ് ഡാം മോനേജ്മൻെറ് വ്യവസ്ഥ അനുശാസിക്കുന്നത്. അന്നത്തെ കാര്യങ്ങളെക്കുറിച്ച്, വിവാദങ്ങൾ കെട്ടടങ്ങി, കലക്കവെള്ളം തെളിവെള്ളമായി മാറിയ 2019 ഏപ്രിൽ ആയപ്പോഴേക്ക് കെ.എസ്.ഇ.ബി ഒരു കണക്ക് പുറത്തുവിട്ടു. ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി 2018ൽ തുറന്നത് പരമാവധി ശേഷിയും പിന്നിട്ടശേഷമായിരുന്നുവെന്നാണ് ആ കണക്ക് പറഞ്ഞുതന്ന കഥ. ആ കണക്കിലെ സൂചന, കക്കി അന്ന് തുറന്നത് ജലനിരപ്പ് 100.68 ശതമാനം എത്തിയപ്പോഴായിരുന്നുവെന്നാണ്. കക്കിയിൽ 2018 ആഗസ്റ്റ് അഞ്ചിന് 96.55 ശതമാനം വെള്ളമുണ്ടായിരുന്നുവെന്ന് കണക്ക് പറയുന്നു. പക്ഷേ, തുറന്നത് ആഗസ്റ്റ് 10ന് 100.68 ശതമാനത്തിൽ എത്തിയപ്പോഴായിരുന്നു. അതായത് കവിഞ്ഞൊഴുകുമെന്ന് വന്നപ്പോഴെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഊഹിക്കാമല്ലോ. 4.234 കോടി ക്യുബിക് മീറ്റർ വെള്ളമാണ് ഒറ്റദിവസം തുറന്നുവിട്ടത്. ആഗസ്റ്റ് 11ന് ഷട്ടർ വീണ്ടും താഴ്ത്തി. മഴ വീണ്ടും കനത്തതോടെ ആഗസ്റ്റ് 15ന് മുന്നറിയിപ്പൊന്നുമില്ലാതെ പൂർണമായും തുറന്നു. അന്നാണ് പാതിരാത്രിയിൽ കലക്ടറുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി തട്ടിയുണർത്തിയിട്ട് 'ഓടിക്കോ...'എന്ന് പറഞ്ഞത്. അന്ന് വെള്ളം കുടിച്ചവരും ഓടിയവരും ആയിരങ്ങളായിരുന്നല്ലോ. ഇത്തവണ കക്കി നിറയാൻ മൂന്നുമീറ്റർ കൂടി ശേഷിക്കുേമ്പാൾ തന്നെ തുറക്കാൻ നടപടിയായി. അതായത്, വെള്ളം 90 ശതമാനം പിന്നിട്ടപ്പോൾ തന്നെ കക്കി തുറന്നുവിടാൻ നടപടിയായി എന്നർഥം. അപ്പോൾ മനസ്സിലായില്ലേ അന്നത്തെ പ്രളയത്തിന് കരണം സർക്കാറോ, മഴയോയെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story