Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകന്നിമലയിലെ...

കന്നിമലയിലെ കുടുംബങ്ങള്‍ പ്രകൃതിദുരന്ത ഭീഷണിയില്‍

text_fields
bookmark_border
കന്നിമലയിലെ കുടുംബങ്ങള്‍ പ്രകൃതിദുരന്ത ഭീഷണിയില്‍
cancel
; ആശങ്കക്ക് പരിഹാരമുണ്ടാക്കണം അടൂര്‍: ഏഴംകുളം, ഏറത്ത്, മണ്ണടി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കന്നിമലയില്‍ ജനങ്ങളുടെ ജീവിതത്തിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍മൂലം പരിസ്ഥിതിനാശം ഉണ്ടാകുമെന്ന പത്തുവര്‍ഷം മുമ്പുള്ള തദ്ദേശവാസികളുടെയും പരിസ്ഥിതി സംഘടനകളുടെയും പരാതികള്‍ ചെവിക്കൊള്ളാതെ തള്ളിക്കളഞ്ഞ അധികൃതര്‍ ഇ​േപ്പാൾ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 2011, 12 കാലയളവില്‍ ഇവിടെ ഭൂചലനവും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഇവിടത്തെ ഉപയോഗശൂന്യമായ ക്വാറികളില്‍ ലക്ഷക്കണക്കിന് വെള്ളമാണ് കെട്ടിക്കിടക്കുന്നത്. ഇതുമൂലം താഴ്‌വരയിലുള്ള അമ്പതോളം കുടുംബങ്ങള്‍ ഭീതിയിലാണ്. മൂന്നു ഗ്രാമപഞ്ചായത്തുകളുടെയും ഉയര്‍ന്ന സ്ഥലമാണിത്. ക്വാറികളിലെ തുടര്‍ച്ചയായ സ്‌ഫോടനം പരിസരമലിനീകരണം സൃഷ്​ടിച്ചിരുന്നു. ഇതുമൂലം വീടുകള്‍ക്ക് വിള്ളല്‍ വീണിരുന്നു. 500 അടിയിലേറെ ഖനനം നടത്തിയശേഷം പ്രദേശവാസികളുടെ നിരന്തര പരാതികളും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നിവേദനങ്ങളുമായപ്പോള്‍ ഹൈകോടതി ഉത്തരവിനെത്തുടര്‍ന്നാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. പ്രദേശത്ത് ചെറിയ വേനലില്‍പോലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. കന്നിമലയില്‍ രണ്ട് കി.മീ. ചുറ്റളവില്‍ ജലസ്രോതസ്സുകളിലും കിണറുകളിലും സിലിക്ക ഉള്‍പ്പെടെയുള്ള മാരക വിഷാംശങ്ങള്‍ കലര്‍ന്നിരുന്നു. കന്നിമലയില്‍ കരിങ്കല്‍ക്വാറി തുടങ്ങിയശേഷം ഇതുവരെ നാലുതവണ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഭൂചലനത്തി​ൻെറ പ്രഭവകേന്ദ്രം കന്നിമലയാണെന്നും കണ്ടെത്തിയിരുന്നു. ജില്ല ദുരന്തനിവാരണ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും കൃത്യമായ പഠനം നടത്തി കന്നിമലയിലെ ജനങ്ങളുടെ ആശങ്കക്ക് പരിഹാരമുണ്ടാക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല പ്രസിഡൻറ്​ അവിനാഷ് പള്ളീനഴികത്ത് കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. PTL ADR KANNIMALA കന്നിമലയിലെ പഴയ പാറമട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story