Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:30 AM IST Updated On
date_range 25 Oct 2021 5:30 AM ISTദുരിതയാത്രയുമായി ഗവിയിലെ വിദ്യാർഥികൾ
text_fieldsbookmark_border
കോന്നി: ദുരിതയാത്രയുമായി ഗവിയിലെ കുട്ടികൾ സ്കൂളുകളിലേക്ക്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സീതത്തോട് പഞ്ചായത്തിലെ 23ൽപരം കുരുന്നുകളാണ് 20 കിലോമീറ്റർ ദൂരംതാണ്ടി ഗവിയിലെ എൽ.പി സ്കൂളിലേക്ക് നവംബർ ഒന്നാംതീയതി എത്തുന്നത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളിൽ കൂടിയാണ് കുട്ടികളുടെ യാത്ര. എൽ.പി വിഭാഗം കുട്ടികൾ ഗവിയിലും യു.പി ഹൈസ്കൂൾ വിഭാഗം കുട്ടികൾ 20 കിലോമീറ്റർ താണ്ടി വള്ളക്കടവിലും ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ 26കിലോമീറ്റർ യാത്ര ചെയ്ത് വണ്ടിപ്പെരിയാറിലും എത്തിയാണ് പഠനം നടത്തുന്നത്. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ രാത്രി വളരെ വൈകിയാണ് വീടുകളിൽ എത്തുന്നത്. എൽ.പി വിഭാഗം കുട്ടികളെ എസ്റ്റേറ്റ് വാഹനത്തിൽ കൊണ്ടുപോകാറുണ്ടെങ്കിലും മറ്റു കുട്ടികൾ വല്ലപ്പോഴും വന്നുപോകുന്ന കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. ബസുകൾ കൃത്യമായി കിട്ടിയിലെങ്കിൽ അതത് സ്കൂളുകൾ പ്രവർത്തിക്കുന്ന മേഖലകളിൽ തങ്ങേണ്ടിവരുന്ന ദയനീയ സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story