Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:29 AM IST Updated On
date_range 25 Oct 2021 5:29 AM ISTദുരന്തം ഒഴിവായത് ജനം മുന്നറിയിപ്പ് ഉൾക്കൊണ്ടതുമൂലം -വീണാ ജോർജ്
text_fieldsbookmark_border
ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറിയത് ആളപായ സാധ്യത ഒഴിവാക്കി -മന്ത്രി വീണാ ജോര്‍ജ് വടശ്ശേരിക്കര: ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറായതിനാലാണ് ഉരുള്‍പൊട്ടലില്‍ ആളപായ സാധ്യത ഒഴിവായതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കോന്നി മണ്ഡലത്തിലെ സീതത്തോട് കോട്ടമണ്‍പാറ ലക്ഷ്മിഭവനില്‍ സഞ്ജയൻെറ വീട്, ആങ്ങമൂഴി കോട്ടമണ്‍ പാററോഡിലെ പാലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ മഴപെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ മാറണം. അതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇപ്പോഴും ജനങ്ങള്‍ സഹകരിക്കുന്നുണ്ട്. ഈ സഹകരണം തുടരണം. കോന്നിയില്‍ ശനിയാഴ്ച രണ്ടുമണിക്കൂര്‍കൊണ്ട് പെയ്തത് 7.4 സൻെറിമീറ്റര്‍ മഴയാണ്. ശക്തമായ മഴയിലാണ് ജില്ലയിലെ വനമേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയത്. ആങ്ങമൂഴി കോട്ടമണ്‍പാറ പാലത്തിൻെറ ടാറിങ് ഇളകിപ്പോകും വിധത്തിലാണ് മഴപെയ്തത്. പാലത്തിൻെറ ബലം തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം ഉടന്‍ പരിശോധിക്കും. പി.ഡബ്ല്യു.ഡി അതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കുമെന്നും മന്ത്രി പറഞ്ഞു. ആേൻറാ ആൻറണി എം.പി, കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോബി ടി.ഈശോ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ലേഖ സുരേഷ്, ജില്ല പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എസ്. സുജ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. പ്രമോദ്, ആര്‍.ആർ ഡെപ്യൂട്ടി കലക്ടര്‍ ബി. ജ്യോതി, കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതി കുരുവിള, വസന്ത ആനന്ദന്‍, സി.പി.എം ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, ഏരിയ കമ്മിറ്റി അംഗം കെ.ജി. മുരളീധരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ടി.എ. നവാസ്, കെ.കെ. മോഹനന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story