Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:40 AM IST Updated On
date_range 22 Oct 2021 5:40 AM ISTവളര്‍ത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം -മന്ത്രി ചിഞ്ചുറാണി
text_fieldsbookmark_border
പത്തനംതിട്ട: വെള്ളപ്പൊക്കക്കെടുതിയില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലയിലെ വെള്ളം പൊങ്ങിയ മേഖലകളിലെ ക്ഷീരസംഘങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സ്വന്തമായി കാലിത്തീറ്റ നിര്‍മാണം ആരംഭിക്കാൻ നടപടി സ്വീകരിച്ചുവരുകയാണ്. ദുരിതബാധിത പ്രദേശത്തെ കന്നുകാലികള്‍ക്കുള്ള കുളമ്പുരോഗ വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വായ്പൂര് ചെറുതോട്ട് കാലായില്‍ ക്ഷീരസംഘം, സമീപത്തെ മാവേലി സ്റ്റോര്‍, വള്ളംകുളം ക്ഷീരസംഘം, പന്തളം കടക്കാട് ഫാമിലെ ഉരുക്കളെ പുനരധിവസിപ്പിച്ച പന്തളം എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പി. രാജപ്പന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ്, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശശിധരന്‍പിള്ള, മില്‍മ ചെയര്‍മാന്‍ എന്‍. ഭാസുരാംഗന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. -------- ചിത്രം PTL 16 CHINCHU വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടക്കാട് ഫാമിലെ ഉരുക്കളെ പുനരധിവസിപ്പിച്ച പന്തളം എന്‍.എസ്.എസ് കോളജില്‍ മന്ത്രി ജെ. ചിഞ്ചുറാണി സന്ദര്‍ശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story