Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദുരന്തത്തിന്...

ദുരന്തത്തിന് രണ്ടുവർഷം; പൊന്തനാംകുഴി നിവാസികളുടെ പുനരധിവാസം കടലാസിൽ

text_fields
bookmark_border
ദുരന്തത്തിന് രണ്ടുവർഷം; പൊന്തനാംകുഴി നിവാസികളുടെ പുനരധിവാസം കടലാസിൽ
cancel
കോന്നി: പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനിയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായ സംഭവത്തിന് ഈ മാസം 21ന് രണ്ടുവയസ്സ്​ തികയുമ്പോഴും കോളനിവാസികളുടെ പുനരധിവാസം ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുന്നു. ഇത്തവണയും മഴ ശക്തമായപ്പോൾ ഇവിടുത്തെ 32 കുടുംബങ്ങളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെത്തുടർന്ന് കോളനിയിൽ ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. 2019 ഒക്ടോബർ 21ന് കോന്നി ഉപതെരഞ്ഞെടുപ്പ് ദിവസമാണ് കോന്നി പഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെടുന്ന പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ ഭൂമി വാസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് അധികൃതർ അന്നേ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇവർക്ക് വാസയോഗ്യമായ ഭൂമി വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി സംസ്ഥാന സർക്കാർ പണം അനുവദിച്ചിരുന്നെങ്കിലും പുനരധിവാസം രേഖകളിൽ മാത്രം ഒതുങ്ങി. 2020ലും മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ഇവരെ കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിയിരുന്നു. കുത്തനെയുള്ള ചരുവിൽ സ്ഥിതിചെയ്യുന്ന കോളനിയിൽ ശക്തമായ മണ്ണിടിച്ചിലിന് വലിയ സാധ്യതയാണ് നിലനിൽക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story