Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്‌കൂള്‍ തുറക്കൽ;​...

സ്‌കൂള്‍ തുറക്കൽ;​ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

text_fields
bookmark_border
leaddddddddddddddd സര്‍ക്കാര്‍ ഹൈസ്‌കൂളുകൾക്ക്​ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പഞ്ചായത്തില്‍ നിന്ന്​ പണം അനുവദിക്കും പത്തനംതിട്ട: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതി​ൻെറ ഭാഗമായി ജില്ലയില്‍ നടക്കുന്ന മുന്നൊരുക്കങ്ങൾ ജില്ല പ്ലാനിങ്​ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന്​ വിലയിരുത്തി. നഗരസഭ അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, ജില്ല പ്ലാനിങ്​ ഓഫിസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം നടത്താന്‍ സൗകര്യം ഒരുക്കാൻ നിർദേശിച്ചു. മഴക്കെടുതി മൂലം നിരവധി സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്ന സ്‌കൂളുകളുമുണ്ട്. കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ സ്‌കൂളുകളില്‍നിന്ന് മാറ്റും. അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും ഇതിന് ജനപ്രതിനിധികളും പി.ടി.എയും സന്നദ്ധപ്രവര്‍ത്തകരും മുന്‍കൈയെടുക്കണം. സ്‌കൂള്‍ തലത്തില്‍ ഹെല്‍ത്ത് മോണിറ്ററിങ്​ കമ്മിറ്റികള്‍ രൂപവത്​കരിക്കണമെന്നും കുട്ടികളുടെ ആരോഗ്യനില പരിശോധിക്കണമെന്നും നിർദേശിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ നല്‍കുന്നതിനായി സര്‍ക്കാറില്‍നിന്നും ധനസഹായം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പഞ്ചായത്തില്‍നിന്നും 10,000 രൂപയില്‍ അധികരിക്കാത്ത തുക നല്‍കും. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അപകടമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റാനും സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും നടപടി സ്വീകരിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ലഭ്യമാക്കണം. കുട്ടികള്‍ കൃത്യമായി മാസ്‌ക് ധരിക്കണം. സ്‌കൂള്‍ കോമ്പൗണ്ടിന് വെളിയില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ കരുതല്‍ ഉണ്ടാകണം. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സ്‌കൂളുകള്‍ക്ക് എത്രയും വേഗം അത് ലഭ്യമാക്കണം. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തണം. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും 27 ന് വിദ്യാഭ്യാസ സമിതികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി. മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story