Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലാ​േൻറഷൻ കോർപറേഷൻ...

പ്ലാ​േൻറഷൻ കോർപറേഷൻ ആനുകൂല്യങ്ങൾ നൽകണം

text_fields
bookmark_border
ptl th 1 കൊടുമൺ: സംസ്ഥാനത്തെ പ്ലാ​േൻറഷൻ കോർപറേഷനിൽ പണിയെടുക്കുന്ന 5000ൽപരം തൊഴിലാളികളുടെ 2019 ജനുവരി മുതൽ ലഭിക്കേണ്ട കൂലി വർധനവി​ൻെറ പൂർണമായ ആനുകൂല്യവും ബോണസി​ൻെറ ബാക്കി, മെഡിക്കൽ ആനുകൂല്യങ്ങൾ, വിവിധ വെൽഫെയർ ആനുകൂല്യങ്ങൾ എന്നിവ ഉടൻ നൽകണമെന്ന്​ പ്ലാ​േൻറഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യൂനിയ​ൻെറ നേതൃത്വത്തിൽ പണിമുടക്ക് നടത്തിയതിനെത്തുടർന്ന് 20 ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ പാക്കേജ് ഉണ്ടാക്കാമെന്ന് കൃഷിമന്ത്രി ഉറപ്പ്​ നൽകിയതാണ്​. എന്നാൽ, ഒരുമാസം പിന്നിടുമ്പോഴും വാക്കുപാലിക്കാൻ തയാറായിട്ടില്ല. ശാശ്വതമായ പരിഹാരം ഉണ്ടാകാത്തപക്ഷം അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന്​ പ്ലാ​േൻറഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റി അറിയിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ്​ കൊടുമൺ ജി. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. പി. മോഹൻരാജ്, അങ്ങാടിക്കൽ വിജയകുമാർ, ആർ. സുകുമാരൻ നായർ, സജി കെ. സൈമൺ, സി.ജി. അജയൻ, സജി വകയാർ, സിജോയ് വി. ജോൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story