Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:37 AM IST Updated On
date_range 22 Oct 2021 5:37 AM ISTകുരുമ്പന്‍മൂഴിയിലേക്ക് പാതയൊരുക്കി അഗ്നിരക്ഷാസേന
text_fieldsbookmark_border
വടശേരിക്കര: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ്വേയില് അടിഞ്ഞുകൂടിയ മണല്‍ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കംചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ്വേയില് രണ്ടര മീറ്ററോളം മണല്‍ അടിഞ്ഞിരുന്നു. ശക്തമായ മഴയുണ്ടാകുമ്പോള്‍ പമ്പ നദിക്ക് അക്കരെ നാറാണംമൂഴി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കുരുമ്പന്‍മൂഴിയിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാതെ ഒറ്റപ്പെടാറുണ്ട്. ജെ.സി.ബി ഉപയോഗിച്ചാണ് റാന്നി അഗ്നിരക്ഷാവിഭാഗം ഓഫിസര്‍ കെ.ജി. സന്തോഷ്കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം കോസ്വേയിലെ മണല്‍ നീക്കിയത്. അഗ്നിരക്ഷാസേന ടീമില്‍ ജെ.എസ്. ജയദേവന്‍, ടി. അന്‍സാരി, എം.എം. റഫീക്ക്, വി.ടി. പ്രവീണ്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. --------- PTL 14 KURUMPAN കുരുമ്പന്‍മൂഴി കോസ്വേയില് അടിഞ്ഞ മണല്‍ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കംചെയ്തപ്പോള്‍ PTL 15 KURUMPANMOOSHI വെള്ളപ്പൊക്കത്തില്‍ തകർന്ന കുരുമ്പന്‍മൂഴി കോസ്വേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story