Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎട്ടാം ക്ലാസ്...

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ബഹ്റൈനില്‍ തുടര്‍ പഠനത്തിന് പിതാവ് എന്‍.ഒ.സി നല്‍കണം -ബാലാവകാശ കമീഷന്‍

text_fields
bookmark_border
പത്തനംതിട്ട: ബഹ്റൈനിലെ ഏഷ്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് തുടര്‍ പഠനത്തിന് എന്‍.ഒ.സി നല്‍കാന്‍ കുട്ടിയുടെ പിതാവ് മനു വര്‍ഗീസിനോട് നിര്‍ദേശിച്ച് സംസ്ഥാന ബാലാവകാശ കമീഷന്‍ ഉത്തരവായി. നിയമപരമായി വിവാഹ മോചനം നേടാത്ത അച്ഛന്‍ അമ്മയുടെ വിസ റദ്ദാക്കുകയും തന്നെയും അമ്മയെയും നാട്ടിലുപേക്ഷിച്ച് ബഹ്റൈനിലെ സ്‌കൂളില്‍ പഠിക്കാനുള്ള ത​ൻെറ അവസരം നി​േഷധി​െച്ചന്ന കുട്ടിയുടെ പരാതി പരിഗണിച്ച് കമീഷന്‍ അംഗം റെനി ആൻറണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മനു വര്‍ഗീസ് ഉത്തരവ് കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ കുട്ടിക്ക് എന്‍.ഒ.സി നല്‍കണം. കുട്ടിയോടൊപ്പം പോകുന്നതിന്​ വിസ ആവശ്യങ്ങള്‍ക്ക് അമ്മക്ക്​ എന്‍.ഒ.സി ഇ-മെയിലായും നല്‍കണം. ഉത്തരവ് അനുസരിക്കാന്‍ മനു വര്‍ഗീസ് തയാറാകാത്തപക്ഷം കുട്ടിക്ക് അമ്മക്കൊപ്പം അവിടെ പോകാനും തുടര്‍ പഠനത്തിനുള്ള എന്‍.ഒ.സി ഉള്‍പ്പെടെ ലഭ്യമാക്കാനും ഇന്ത്യന്‍ അംബാസഡര്‍ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്തു. ഇതില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമീഷന്‍ നിർദേശം നല്‍കി. തിരുവല്ല സ്വദേശികളായ കുടുംബം ബഹ്റൈനില്‍ താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ കുട്ടിയെയും അമ്മയെയും കേരളത്തില്‍ വിട്ട് അച്ഛന്‍ മടങ്ങുകയും അവരറിയാതെ സ്‌കൂളില്‍നിന്നും ടി.സി വാങ്ങി നാട്ടില്‍ അയക്കുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story