Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:34 AM IST Updated On
date_range 22 Oct 2021 5:34 AM ISTകർഷകർക്ക് വളം സൗജന്യമായി നൽകണം -എൻ.സി.പി
text_fieldsbookmark_border
പത്തനംതിട്ട: നാടിൻെറ നട്ടെല്ലായ കൃഷിയെയും കർഷകനെയും സംരക്ഷിക്കാൻ കർഷകർക്ക് ആവശ്യമായ വളം സൗജന്യമായി നൽകണമെന്ന് നാഷനലിസ്റ്റ് കിസാൻ കോൺഗ്രസ് (എൻ.സി.പി) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്താൽ നിരന്തരമായുണ്ടാകുന്ന കൃഷി നഷ്ടം മൂലം കർഷകർ നിത്യ ദുരിതത്തിലാണ്. ഭയാശങ്കയോടെയാണ് ഇന്ന് കർഷകൻ കൃഷിയിറക്കുന്നത്. കൃഷിനാശം സംഭവിക്കുന്ന കർഷകന് ലഭിക്കുന്ന സഹായധനം നഷ്ടപരിഹാരത്തിന് മതിയാവില്ല. കൃഷി സമ്പ്രദായത്തിൽ മാറ്റം വന്നതോടെ കൃഷിെചലവിൽ വരുന്ന വർധന കർഷകന് താങ്ങാവുന്നതല്ലെന്നും യോഗം വിലയിരുത്തി. എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ല പ്രസിഡൻറ് ബിജു ഗീവർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബൈജു മാത്യു, നേതാക്കളായ സുരേഷ് എൽ.എസ്, ജോൺസൺ പി.ജെ, ബിജി ജോൺ തുമ്പമൺ, പി.കെ. മുരളിദാസ്, എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി ലാൽ വർഗീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story