Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്യാമ്പിലുള്ളവര്‍...

ക്യാമ്പിലുള്ളവര്‍ അവിടെ തുടരണം -മന്ത്രി

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാനത്ത് 24ാം തീയതിവരെ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​ൻെറ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവിടെത്തന്നെ തുടരണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ 145 ക്യാമ്പുകളിലായി 7,646 ആളുകള്‍ കഴിയുന്നുണ്ട്​. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ നദിയില്‍ ജലം നിലവില്‍ വാണിങ്​ ലെവലിന് മുകളിലാണെങ്കിലും ഡെയ്ഞ്ചര്‍ ലെവലിന് താഴെയാണ്​. കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിയെങ്കിലും നദികളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല. ------------------- p444 ബാങ്ക്​ ജീവനക്കാർ സമരം തുടരുന്നു പത്തനംതിട്ട: വിവിധ ആവശ്യങ്ങളുന്നയിച്ച്​ കാതോലിക് സിറിയൻ ബാങ്ക്​ ജീവനക്കാർ ആരംഭിച്ച പണിമുടക്ക് സമരത്തി​ൻെറ ഭാഗമായി പത്തനംതിട്ട സി.എസ്.ബി ബാങ്കിന് മുന്നിൽ വ്യാഴാഴ്ച നടന്ന രണ്ടാം ദിവസത്തെ സമര പരിപാടി യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ട്രേഡ്​ യൂനിയൻ നേതാക്കളായ കെ. അനിൽകുമാർ, ഹരിദാസ്, പ്രശാന്ത് എന്നിവർ സംസാരിച്ചു. രാവിലെ താൽക്കാലിക ജീവനക്കാർ ജോലിക്കെത്തിയത് സമരക്കാർ തടഞ്ഞു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story