Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാലങ്ങളുടെ...

പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും -മന്ത്രി വീണാ ജോര്‍ജ്

text_fields
bookmark_border
പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പ്​ പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തി​ൻെറ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് തകര്‍ന്നുപോയ തിരുവല്ല പുറമറ്റം കോമളം പാലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണിമലയാറ്റില്‍നിന്നുള്ള കുത്തൊഴുക്കിലും പാലത്തി​ൻെറ അപ്രോച്ച് റോഡ് തകര്‍ന്നതിനാലും കോമളംപാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നത് വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പുവരുത്തും. ഇറിഗേഷന്‍, പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ്, ഫയര്‍ഫോഴ്സ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത്. നാട്ടുകാരുടെ വലിയ സഹകരണമാണ് പ്രവര്‍ത്തനങ്ങള്‍ക്കെന്നും മന്ത്രി പറഞ്ഞു. ആ​േൻറാ ആൻറണി എം.പി, മുന്‍ എം.എല്‍.എ രാജു എബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാജി പി.രാജപ്പന്‍, അംഗം ജിജി മാത്യു, പുറമറ്റം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ലാലു തോമസ്, കല്ലൂപ്പാറ ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, പുറമറ്റം പഞ്ചായത്ത് അംഗങ്ങളായ കെ.വി. രശ്മി മോള്‍, കെ.കെ. നാരായണന്‍, ജീലി കെ.വര്‍ഗീസ്, കല്ലൂപ്പാറ പഞ്ചായത്ത് അംഗം കെ.കെ. സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ------------- ചിത്രം PTL 11 KOMALAM പുറമറ്റം കോമളം പാലത്തില്‍ അടിഞ്ഞ മുളയും മാലിന്യങ്ങളും നീക്കം ചെയ്യുന്നു --------- PTL 12 KOMALAM VEENA വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് തകര്‍ന്ന തിരുവല്ല പുറമറ്റം കോമളം പാലം മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചപ്പോൾ ----------- PTL 13 KOMALAM 3 വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് തകര്‍ന്നുപോയ തിരുവല്ല പുറമറ്റം കോമളം പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story