Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:31 AM IST Updated On
date_range 22 Oct 2021 5:31 AM ISTപൊലീസ് അനുസ്മരണദിനം ആചരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: പൊലീസ് അനുസ്മരണ ദിനത്തില്‍ ജില്ല പൊലീസ് ആസ്ഥാനത്ത് പരേഡും സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി സ്മാരകസ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് പരേഡിൻെറ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങില്‍ സായുധ പൊലീസ് ക്യാമ്പ് അസി. കമാന്‍ഡൻറ് പി.പി. സന്തോഷ്‌കുമാര്‍ രക്തസാക്ഷികളുടെ പേരുകള്‍ വായിച്ചു. ആചാരവെടിയോടെ അനുസ്മരണ പരേഡും മറ്റ് ചടങ്ങുകളും അവസാനിച്ചു. തുടര്‍ന്ന് അനുസ്മരണദിന സ്റ്റാമ്പ് പതിച്ചുനല്‍കി. 1947 മുതല്‍ ജീവന്‍ ബലിയര്‍പ്പിച്ച കേന്ദ്ര, സംസ്ഥാന പൊലീസ് സേനകളിലെ അംഗങ്ങളുടെ ജീവത്യാഗം അനുസ്മരിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21ന് ഈ ദിനം ആചരിക്കുന്നത്. ചടങ്ങില്‍ എ.എസ്.പി എന്‍. രാജന്‍, ഡിവൈ.എസ്.പിമാരായ ആര്‍. സുധാകരന്‍ പിള്ള, എ. സന്തോഷ്‌കുമാര്‍, ആര്‍. പ്രദീപ് കുമാര്‍, പി.ജെ. ഉമേഷ് കുമാര്‍, കെ. സജീവ്, ആര്‍. ബിനു തുടങ്ങിയവർ പങ്കെടുത്തു. -------- ചിത്രം PTL 10 POLICE പൊലീസ് അനുസ്മരണദിനത്തില്‍ ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി സ്മാരകസ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് അഭിവാദ്യം ചെയ്യുന്നു ---------- ഗ്രാമീണ തൊഴില്‍ദാന പദ്ധതിക്ക് അപേക്ഷിക്കാം പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിൻെറ ധനസഹായത്തോടെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലയില്‍ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയായ 'എൻെറ ഗ്രാമം' നടപ്പാക്കുന്നു. അഞ്ചുലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന ചെറുകിട വ്യവസായ സംരംഭങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാറിൻെറ സാമ്പത്തിക ഉേത്തജക പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിഗണനയും ഇളവുകളും നല്‍കും. മൊത്തം പദ്ധതിച്ചെലവിൻെറ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി അനുവദിക്കുന്ന പദ്ധതിയില്‍ പട്ടികജാതി-വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, വനിതകള്‍, കോവിഡ് മഹാമാരിമൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ മുതലായ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. segp.kkvib.org. ഫോൺ: 0468 2362070, 9495408275, 9447561943, 9495406397.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story