Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅശാസ്ത്രീയ കലുങ്ക്...

അശാസ്ത്രീയ കലുങ്ക് നിർമാണം: കേസരി കവലയിൽ അപകടം പതിവ്

text_fields
bookmark_border
അടൂർ: റോഡിനെക്കാൾ ഉയരത്തിൽ കലുങ്ക് നിർമിച്ചത് മൂലം നിലമേലിന് വടക്ക് കേസരി ജങ്ഷനിൽ അപകടക്കെണി. വെള്ളകുളങ്ങര മുതൽ ബദാം മുക്ക് ജങ്ഷൻ കഴിയുന്ന ഭാഗം വരെ അടുത്തിടെ റോഡ് ദേശീയ നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. അതുകഴിഞ്ഞ ഭാഗത്ത് ബസ് കാത്തിരിപ്പ് പന്തലിന് മുന്നിലാണ് കലുങ്ക് അപകട ഭീഷണിയാകുന്നത്. വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോഴാണ് ടാറിങ് ഭാഗത്തെക്കാൾ വലിയ ഉയരത്തിലുള്ള കലുങ്ക് കാണുന്നത്. പെ​െട്ടന്ന് ബ്രേക്ക് ചെയ്യുമ്പോൾ മറിയാനും കൂട്ടിയിടിക്കാനും സാധ്യതയുണ്ട്. വെള്ളകുളങ്ങര- മണ്ണടി റോഡിൽ ബദാം മുക്കിന് സമീപത്ത് വരെ ചെയ്ത ടാറിങ്​ മണ്ണടി മിനി ഹൈവേ വരെ നീട്ടുമ്പോൾ ഇവിടെ ടാറിങ്​ ഉയർത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം. ------------- PTL ADR Road കേസരി ജങ്ഷനിൽ റോഡിനെക്കാൾ ഉയരത്തിൽ നിൽക്കുന്ന കലുങ്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story