Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:29 AM IST Updated On
date_range 22 Oct 2021 5:29 AM ISTമണ്ണിടിച്ചിൽ ഭീഷണി: ആതിരമലയിൽ ഒഴിപ്പിക്കൽ തുടരുന്നു
text_fieldsbookmark_border
പന്തളം: ആതിരമലയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. പന്തളം നഗരസഭയുടെ 16, 17 ഡിവിഷനുകൾ ഉൾപ്പെടുന്ന മേഖലയിലാണ് ഭീഷണി നിലനിൽക്കുന്നത്. ആതിരമലയുടെ സമീപങ്ങളിലായി 900ത്തോളം കുടുംബങ്ങൾ തിങ്ങി താമസിക്കുന്നുണ്ട്. പാലോലി കുഴി, നെല്ലിക്കാട്, മണ്ണാകോണം മേലേതിൽ, മൈലാടും കുളം എന്നീകോളനികളിൽനിന്ന് വൻതോതിൽ ജനം ഒഴിഞ്ഞുപോകുന്നുണ്ട്. നഗരസഭ അധികൃതരുടെ നിർദേശപ്രകാരം കഴിഞ്ഞ രണ്ടുദിവസങ്ങളായി പ്രദേശവാസികൾ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാറിയിട്ടുണ്ട്. പന്തളത്തെ വിവിധ സ്കൂളുകളിൽ ക്യാമ്പ് തുറന്നു. ആവശ്യമെങ്കിൽ മണ്ണുമാന്തി, ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ ജാഗ്രത നിർദേശം നൽകാനായി മൈക്ക് അനൗൺസ്മൻെറ് നടത്തി. ആതിരമലയുടെ ചുറ്റുപാടുകൾ ഇപ്പോൾ വിജനമാണ്. ആതിരമലയിലെ ശിവപാർവതി ക്ഷേത്രത്തോട് ചേർന്ന് ജിയളോജിക്കൽ സർവേയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധരും 2018യിൽ സ്ഥാപിച്ച ഭൗമസ്ഥിതി നിർണയിക്കൽ സംവിധാനം വഴിയാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പന്തളം നഗരസഭ അധികൃതർ അടിയന്തര യോഗം വിളിച്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. 100 വർഷം മുമ്പ് ഇവിടെ വാറ്റുകുഴി തടത്തിൽ ഉരുൾ പൊട്ടിയിരുന്നതായും പഴമക്കാർ പറയുന്നു. ആതിരമലയുടെ താഴുന്ന പ്രദേശങ്ങളിൽനിന്ന് ടൺ കണക്കിന് മണ്ണ് സ്വകാര്യ വ്യക്തി മാറ്റിയിരുന്നത് ഏറെ വിവാദമായിരുന്നു. ------------- ഫോട്ടോ: കുരമ്പാല ആതിരമലയിൽനിന്ന് കുടുംബങ്ങൾ ഒഴിഞ്ഞുപോകുന്നു 2 ആതിരമലയിൽ ആളൊഴിഞ്ഞ വീടുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story