Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:28 AM IST Updated On
date_range 22 Oct 2021 5:28 AM ISTശബരിമല ഇടത്താവളത്തിൽ ഒരുക്കമായില്ല
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പത്തനംതിട്ട നഗരസഭ ഇടത്താവളം പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതി കാലത്ത് 25 ലക്ഷം രൂപ മുടക്കി നാലു ശൗചാലയം ഉൾപ്പെടെ ഡോർമിറ്ററി സംവിധാനം പൂർത്തീകരിച്ചിരുന്നു. അന്നദാനം നൽകുന്നതിനു താൽക്കാലിക ഷെഡിന് പകരം പുതിയതായി ഷെഡ് പണിയുന്നതിനും പുറകിലത്തെ കോണിപ്പടിയുടെ മേൽക്കൂരവരെ മൂന്നുവശവും മേൽക്കൂര ചെയ്യുന്നതിനുമുള്ള എസ്റ്റിമേറ്റ് എടുത്ത് ഫണ്ട് അനുവദിച്ച് ടെൻഡർ നടപടിവരെ പൂർത്തീകരിച്ചിരുന്നു. കരാറുകാരൻ ഷെഡിൻെറ മേൽക്കൂരക്കുള്ള കമ്പികൾ നാട്ടിയിട്ട് അഞ്ചു മാസത്തിലേറെയായി. തുടർന്ന് ഒരു പ്രവർത്തനവും നടന്നിട്ടില്ല. മേൽക്കൂര പൊളിച്ചതിനാൽ കനത്ത മഴയിൽ കെട്ടിടത്തിന് ബലക്ഷയം നേരിടുകയാണ്. പരിസരം മുഴുവൻ കാടുകയറി കിടക്കുകയാണ്. ലൈറ്റുകൾ തെളിയുന്നില്ല. മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നഗരസഭ കാട്ടുന്ന ഈ അലംഭാവം തീർഥാടകരോടുള്ള വെല്ലുവിളിയായി കണക്കാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ അഡ്വ. റോഷൻ നായർ പറഞ്ഞു. ----------- Musti :: Photo: പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
