Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:40 AM IST Updated On
date_range 21 Oct 2021 5:40 AM ISTപോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷന്‍
text_fieldsbookmark_border
റാന്നി: വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള രണ്ടാം സ്പോട്ട് അഡ്മിഷന്‍ 22ന് നടക്കും. രജിസ്ട്രേഷന്‍ സമയം: അന്നേ ദിവസം രാവിലെ ഒമ്പതുമുതല്‍ 10.30 വരെ. വിവരങ്ങള്‍ക്ക് www.polyadmission.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04735 266671. ------------- സീനിയര്‍ അനലിസ്റ്റ് നിയമനം പത്തനംതിട്ട: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആൻഡ് ഡെവലപ്മൻെറ് (സി.എഫ്.ആര്‍.ഡി) സ്ഥാപനത്തിൻെറ കീഴിലെ ഫുഡ്ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25,000 രൂപ പ്രതിമാസ വേതനത്തോടെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ ആറ്. (2021 ജനുവരി 21, 2021 ജൂണ്‍ 30) തീയതികളിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോമിന് www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍: 0468 2241144.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story