Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:40 AM IST Updated On
date_range 21 Oct 2021 5:40 AM ISTഎഴുത്തുപരീക്ഷയും അഭിമുഖവും തീയതി നീട്ടി
text_fieldsbookmark_border
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി അടൂര്‍ എൻജിനീയറിങ് കോളജില്‍ അസി. പ്രഫസര്‍ താല്‍ക്കാലിക ഒഴിവിലേക്ക് നടത്താനിരുന്ന എഴുത്തുപരീക്ഷയും അഭിമുഖവും 25ന് രാവിലെ 10.30ലേക്ക് മാറ്റിയതായി അടൂര്‍ എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 04734 231995. ---------- ഉജ്ജ്വലബാല്യം പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: കല-കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ച ആറ് വയസ്സിനും 18നും ഇടയിലുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ) ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗല്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബര്‍ 30. പുരസ്‌കാരത്തിനുള്ള അപേക്ഷ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മൂന്നാംനില, മിനി സിവില്‍ സ്റ്റേഷന്, കച്ചേരിപ്പടി, ആറന്മുള 689533 നിന്നും ലഭിക്കും. ഫോൺ: 8547907404.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story